ബി​ഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ്; ഇന്ത്യൻ പ്രവാസി ഉൾപ്പെടെ നാല് പേർ വിജയികൾ

ഖത്തറിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിയായ ജോയൽ ബതാവോ താൻ ഈ നറുക്കെടുപ്പിലെ നാല് വിജയികളിൽ ഒരാളാണെന്ന വിവരം ഇതുവരെ അറിഞ്ഞിട്ടില്ല

അബുദാബി: ബി​ഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ഭാ​ഗ്യം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി അടക്കം നാല് പേർ. പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റ് ഭാ​ഗ്യശാലികൾ. മേയ് മാസത്തിലെ ബിഗ് ടിക്കറ്റിന്റെ മൂന്നാമത്തെ പ്രതിവാര ഇ-ഡ്രോയിൽ 1,00,000 ദിർഹം വീതമാണ് ഓരോ ഭാ​ഗ്യശാലികളും സ്വന്തമാക്കിയത്. മെയ് 26 മുതൽ 31 വരെ വാങ്ങിയ ടിക്കറ്റുകൾക്കായുള്ള ഈ മാസത്തെ അവസാനത്തെ നറുക്കെടുപ്പ് ജൂൺ ഒന്നിന് നടക്കും.

യുഎഇയിൽ താമസിക്കുന്ന അരീപ്പുറത്ത് ഷാനവാസ് അബ്ദുൾറഹിമാൻ ആണ് ഇന്ത്യൻ സ്വദേശിയായ ബി​ഗ് ടിക്കറ്റ് വിജയി. നാട്ടിൽ അവധിയിലായിരിക്കുമ്പോഴാണ് അദ്ദേഹത്തെ തേടി ഈ സന്തോഷവാർത്തയെത്തിയത്. രണ്ട് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്താൻ സ്വദേശിയായ മുഹമ്മദ് അൻവർ ഉൾ ഹഖിനെ തേടി ബിഗ് ടിക്കറ്റ് വിജയമെത്തുന്നത്. ഭാഗ്യം തന്നെ തുണച്ചെന്നറിഞ്ഞപ്പോൾ ബിഗ് ടിക്കറ്റിന് നന്ദിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ജോലിസ്ഥലത്തെ 10 സഹപ്രവർത്തകർക്കൊപ്പം ചേർന്ന് എല്ലാ മാസവും മുടങ്ങാതെ ടിക്കറ്റെടുക്കാറുള്ള മുഹമ്മദ്, സമ്മാനത്തുക എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ബംഗ്ലാദേശിൽ നിന്നുള്ള നിർമ്മാണ തൊഴിലാളിയായ സായക് മിയയ്ക്കും ബിഗ് ടിക്കറ്റിലെ തന്റെ ആദ്യ വിജയമാണിത്. കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിൽ താമസിക്കുന്ന ഈ 29-കാരൻ, തന്റെ നാട്ടിലുള്ള കുടുംബത്തിൽ നിന്നും അകന്നാണ് കഴിയുന്നത്. 10 സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിനൊപ്പമാണ് ഇദ്ദേഹവും ടിക്കറ്റ് വാങ്ങിയിരുന്നത്. തന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ബംഗ്ലാദേശിലുള്ള കുടുംബത്തെ പിന്തുണയ്ക്കുന്നതിലുമാണ് മോഹന്റെ പ്രധാന ശ്രദ്ധ.

അതേസമയം, ഖത്തറിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിയായ ജോയൽ ബതാവോ താൻ ഈ നറുക്കെടുപ്പിലെ നാല് വിജയികളിൽ ഒരാളാണെന്ന വിവരം ഇതുവരെ അറിഞ്ഞിട്ടില്ല. ബിഗ് ടിക്കറ്റ് അധികൃതർ ഇദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights: The latest Big Ticket weekly draw in the UAE has announced four winners, including an Indian expatriate. The lucky winners secured attractive cash prizes as the popular raffle continues to draw participants from different countries.

To advertise here,contact us