യാത്രാ നിരക്കുകളിൽ 50 ശതമാനം കുറവ്; വലിയ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല

ആഭ്യന്തര-അന്താരാഷ്ട്ര യാത്രാ നിരക്കുകളിൽ 50 ശതമാനം വരെ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ 'എക്സ്പ്രസ് സെയിൽ' ആരംഭിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ലക്ഷം സീറ്റുകൾ വരെ ഈ ഓഫറിൽ ലഭ്യമാകുക. ജൂൺ 15 മുതൽ ഒക്ടോബർ 10 വരെയുള്ള യാത്രകൾക്കായി മേയ് 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുന്നത്.

ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. ബിസിനസ് ക്ലാസിന് തത്തുല്യമായ 'ബിസ്' വിഭാഗത്തിൽ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടും 'എക്സ്പ്രസ് എഹെഡ്' മുൻഗണനാ സേവനങ്ങളും ലഭിക്കും. കൂടാതെ 300 രൂപ വരെ അധിക ഡിസ്‌കൗണ്ടും 8 ശതമാനം വരെ 'ന്യൂ കോയിനുകളും' ഇവർക്ക് സ്വന്തമാക്കാം. ഇതിന് പുറമെ ഇഷ്ടമുള്ള സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇൻ ബാഗേജ്, 3 കിലോ അധിക ഹാൻഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും എയർലൈൻ വെബ്‌സൈറ്റ് വഴി പ്രത്യേക ഇളവുകളോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ മികച്ച സേവനങ്ങളും ആതിഥ്യമര്യാദയും ദൃശ്യവൽക്കരിച്ച് ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തിലെത്തിയ 'എക്സ്പ്രസ് വാലീ ബാത് ഹെ' ക്യാമ്പയിൻ ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുന്നതിനിടയിലാണ് പ്രവാസികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്.

Content Highlights: Air India Express has introduced a special promotional offer with up to 50% discount on flight fares. The limited-time deal is expected to benefit travelers planning domestic and international trips.

To advertise here,contact us