യുഎഇയില്‍ മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. രാജ്യത്ത് നാളെ മുതല്‍ പെട്രോള്‍ വില ഉയരും. 27 ഫില്‍സിന്റെ വര്‍ദ്ധനയാണ് പെട്രോള്‍ വിലയില്‍ വന്നിരിക്കുന്നത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.66 ഫില്‍സാണ് നാളെ മുതല്‍ നല്‍കേണ്ടത്. എന്നാള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാം മാസവും യുഎഇയില്‍ ഇന്ധനവിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തി. പെട്രോള്‍ വിലയില്‍ 27 ഫില്‍സിന്റെ വര്‍ദ്ധനയാണ് ഉണ്ടായത് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.66 ഫില്‍സാണ് നാളെ മുതല്‍ നല്‍കേണ്ടത്. ഏപ്രില്‍ മാസം 3.39 ഫില്‍സായിരുന്നു നിരക്ക്. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.55 ഫില്‍സായാണ് വര്‍ദ്ധിച്ചത്. 3.28 ഫില്‍സായിരുന്നു ഇതുവതരെയുള്ള നിരക്ക്.
ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.48 ഫില്‍സാണ് മെയ് മാസം നല്‍കേണ്ടത്. 3.20 ഫില്‍സാണ് ഏപ്രില്‍ മാസത്തെ നിരക്ക്. എന്നാല്‍ ഡീസല്‍ വിയില്‍ മാറ്റമില്ല. 4.69 ഫില്‍സാണ് ഡിസലിനായി നല്‍കേണ്ടത്. ആഗോള ഇന്ധനവില വര്ദ്ധനയ്ക്കനുസൃതമായാണ് ഇന്ധനവില നിര്‍ണയസമിതി യോഗം ചേര്‍ന്ന് പുതുക്കിയനിരക്ക് പ്രഖ്യാപിച്ചത്.
ഏപ്രിലില്‍ ഉണ്ടായ വര്‍ദ്ധനവിന് പിന്നാലെ മെയ് മാസത്തിലും വില ഉയര്‍ന്നത് സാധാരണക്കാരായ പ്രവാസികളുടെ മാസ ബജറ്റിനെ സാരമായി ബാധിക്കും. ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ക്കും ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. അതേസമയം, ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡീസല്‍ വില വര്‍ദ്ധിപ്പിക്കാത്തത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കും.
Content Highlights: The United Arab Emirates has announced fuel prices for May 2026. Petrol prices have increased. Diesel prices remain mostly unchanged or stable. The new rates will come into effect from May 1, 2026.