പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് നാല് വരെ നേരിട്ട് എത്തി പ്രവാസികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാകും. തൊഴില്‍ പ്രശ്നങ്ങള്‍, കോണ്‍സുലാര്‍ വിഷയങ്ങള്‍, വിദ്യാഭ്യാസ വിഷയങ്ങള്‍, ക്ഷേമ പ്രശ്നങ്ങള്‍ തുടങ്ങിയവ ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കാം. അതിനിടെ പാസ്പോര്‍ട്ട് പുതുക്കല്‍, ഏതെങ്കിലും രേഖകളുടെ വിതരണം, അറ്റസ്റ്റേഷന് എന്നീ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് എംബസി അറിയിച്ചു. അബുദാബി എമിറേറ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രമാണ് ഓപ്പണ്‍ഹൗസില്‍ പങ്കെടുക്കാനാവുക.
Content Highlights: The Indian Embassy in the UAE is organizing an open house to address the concerns of expatriates. The initiative aims to provide direct solutions to issues faced by the Indian community in the country.