പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും യുഎഇയിലെ തൊഴില്‍ വിപണി പൂര്‍ണ്ണമായും സുരക്ഷിതമെന്ന് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയിലും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷന്‍ സംഘര്‍ഷങ്ങള്‍ യുഎഇയിലെ തൊഴില്‍ വിപണയിലെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മേഖലയില്‍ പലതരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തെ സ്വകാര്യ മേഖല സ്ഥിരതയോടെയാണ് മുന്നോട്ട് പോകുന്നത്. വേതന സംരക്ഷണ സംവിധാനമായ ഡബ്ല്യുപിഎസിലെ വിവരങ്ങള്‍ അനുസരിച്ച് 99 ശതമാനം കമ്പനികളും കൃത്യസമയത്ത് തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്.
അതിനിടെ, ചില സ്വകാര്യ സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ നടപടികളായി ജോലി സമയത്തില്‍ കുറവ് വരുത്തുകയും ശമ്പളമില്ലാത്ത അവധി നല്‍കുകയും ചെയ്തതുട്ടുണ്ട്. എന്നാല്‍ ജോലിസ്ഥിരക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ടൂറിസം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ പ്രധാന മേഖലകളിലെ വളര്‍ച്ച പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം നിലവിലുള്ള ജോലികള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യമായി സംരക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളിലും സ്ഥിരത പുലര്‍ത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ മാത്രം 23 ലക്ഷം സേവന ഇടപാടുകള്‍ പൂര്‍ത്തിയായതായും മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.
Content Highlights: Authorities state that the job market in United Arab Emirates remains secure and unaffected despite regional tensions in West Asia.