അപകടകരമായ വസ്തുക്കളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യല്‍, സംഭരണം, ഗതാഗതം എന്നിവയില്‍ മാറ്റത്തിനൊരുങ്ങി അബുദാബി ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് പതിനൊന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അബുദബി ഹാസാര്‍ഡസ് മെറ്റീരിയല്‍സ് മാനേജ്മെന്റ് സെന്റര്‍ പുറത്തിറക്കി. വ്യാവസായിക അപകടങ്ങളും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം.
നിര്‍മാണം, ഇറക്കുമതി, പാക്കേജിംഗ് മുതല്‍ വിതരണവും നിര്‍മാര്‍ജനവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും കര്‍ശനമായ ഏകീകൃത മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ലേബലിംഗ്, സുരക്ഷാ ഡാറ്റ ഷീറ്റുകള്‍ എന്നിവയിലെ ആഗോള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അബുദാബിയുടെ വ്യാവസായിക വളര്‍ച്ച സുസ്ഥിരമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Abu Dhabi introduces a new project to ensure the safe handling of hazardous materials, aiming to enhance safety standards and prevent accidents.