ദുബായ് സർക്കാർ സേവനങ്ങൾ ഒരു വർഷത്തിനകം ഡിജിറ്റലാകും; നിർദ്ദേശവുമായി അധികൃതർ

സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതമാക്കുകയും സമയം കുറക്കുകയും ജനങ്ങള്‍ക്ക് തടസമില്ലാത്ത സേവനം നല്‍കുകയും ചെയ്യുകയാണ് ലക്ഷ്യം

ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ ഒരു വര്‍ഷത്തിനകം ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതമാക്കുകയും സമയം കുറക്കുകയും ജനങ്ങള്‍ക്ക് തടസമില്ലാത്ത സേവനം നല്‍കുകയും ചെയ്യുകയാണ് ലക്ഷ്യം. ഡാറ്റയും നിര്‍മിതബുദ്ധിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സമഗ്ര ഡിജിറ്റല്‍ നഗരത്തിലേക്ക് ദുബായ് വേഗത്തില്‍ മുന്നേറുകയാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ദുബായിയെ പൂര്‍ണമായും സംയോജിത ഡിജിറ്റല്‍ നഗരമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള നിരവധി പദ്ധതികള്‍ക്കും ദുബായ് കിരീടാവകാശി തുടക്കം കുറിച്ചു.

Content Highlights: Dubai authorities propose to digitize all government services within a year, accelerating the emirate’s smart governance and digital transformation goals.

To advertise here,contact us