അബുദാബി ബിഗ് ടിക്കറ്റ്; എപ്രിൽ മാസത്തെ നറുക്കെടുപ്പിൽ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി മലയാളി വനിത

മൂന്ന് മാസമായി മാത്രമാണ് ഷാമോൺ ബി​​ഗ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്

അബുദാബി ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തെ നറുക്കെടുപ്പിൽ ഗ്രാൻ്റ് പ്രൈസ് സ്വന്തമാക്കി മലയാളി വനിത. രണ്ട് കോടി ദിർഹം (ഏകദേശം 45 കോടിയിലധികം രൂപ) ആണ് സമ്മാനത്തുക. നിലവിൽ ദുബായിലുള്ള ഷാമോൺ ഷാജിയ്ക്കാണ് ഈ വലിയ ഭാ​ഗ്യം തേടിയെത്തിയിരിക്കുന്നത്. വെറും മൂന്ന് മാസമായി മാത്രമാണ് ഷാമോൺ ബി​​ഗ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. സമ്മാനത്തുക എന്ത് ചെയ്യാനാണ് പദ്ധതിയെന്ന ചോദ്യത്തിന്, താൻ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നായിരുന്നു ഷാമോണിന്റെ മറുപടി.

"ഞങ്ങൾ കേരളത്തിൽ ബിസിനസ് ചെയ്യുകയാണ്. മാതാപിതാക്കൾ ഇവിടെയുള്ളതുകൊണ്ട് അവരെ സന്ദർശിക്കാൻ വന്നതാണ്," ഷാമോൺ പറഞ്ഞു. ബി​ഗ് ടിക്കറ്റിന്റെ ലൈവ് കണ്ടാണ് ഷാമോൺ തന്റെ ഭാ​ഗ്യം തിരിച്ചറിഞ്ഞത്. പിന്നാലെ ബി​ഗ് ടിക്കറ്റ് അധികൃതർ ഫോണിൽ വിളിച്ച് വിജയം അറിയിക്കുകയും ചെയ്തു.

ഷാർജയിൽ താമസിക്കുന്ന പ്രവാസിക്കാണ് ബി​ഗ് ടിക്കറ്റ് ആഡംബര കാർ സമ്മാനമായി ലഭിച്ചത്. ഇതുകൂടാതെ, അഞ്ച് ഭാഗ്യശാലികൾക്ക് 200 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വർണ്ണ ബിസ്‌ക്കറ്റുകൾ വീതം ആശ്വാസ സമ്മാനമായി ലഭിച്ചു. ഇവർ അബുദാബി, പാലസ്തീൻ, ഇന്ത്യ, ബം​ഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ്.

Content Highlights: A Malayali woman secures a massive win in the Big Ticket April draw in the UAE, marking a significant achievement for the expatriate community.

To advertise here,contact us