ദുബായില്‍ ഇഫ്താര്‍ പീരങ്കികൾ തയ്യാറാക്കി അധികൃതർ; ഇത്തവണ മൊബൈൽ പീരങ്കിയും

ഇഫ്ത്താര്‍ സമയം അറിയിക്കാന്‍ ഇന്നത്തപ്പോലെ ആധുനിക സാങ്കേതിത വിദ്യ ഒന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പീരങ്കിവെടികള്‍.

യുഎഇയില്‍ റമദാന്‍ കാലത്ത് ഇഫ്ത്താര്‍ സമയം അറിയിക്കുന്നതിനായി മുഴങ്ങുന്ന പീരങ്കിവെടി കൗതുക കാഴ്ചയാണ്. പൈതൃകത്തെ മുറുകെ പിടിക്കുന്ന യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഈ റമദാന്‍ കാലത്തും അവ മുഴങ്ങിക്കേള്‍ക്കും. ദുബായില്‍ ഇഫ്താര്‍ പീരങ്കി വെടികള്‍ ക്രമീകരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ദുബായ് പൊലീസ് പുറത്തുവിട്ടു. വിവിധ സ്ഥലങ്ങളിലൂടെ സന്ദര്‍ശിക്കുന്ന ഒരു മൊബൈല്‍ പീരങ്കിയും ഇത്തവണ ഉണ്ടാകും.

ഇഫ്ത്താര്‍ സമയം അറിയിക്കാന്‍ ഇന്നത്തപ്പോലെ ആധുനിക സാങ്കേതിത വിദ്യ ഒന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പീരങ്കിവെടികള്‍. ഇന്നും ആ പൈതൃകത്തെ മുറുകെ പിടിക്കുകയാണ് യുഎഇ. അതിന്റെ ഭാഗമായാണ് എല്ലാ റമദാന്‍ കാലത്തും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പീരങ്കിവെടികള്‍ മുഴക്കുന്നത്. ദുബായില്‍ ഇത്തവണ പീരങ്കി വെടികള്‍ മുഴക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളാണ് ദുബായ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് എക്‌സപോ സിറ്റിയാണ് ഇതില്‍ ആദ്യത്തേത്. ജുമൈറ ബീച്ച് റെസിഡന്‍ന്‍സ് ആണ് മറ്റൊരു പ്രധാന കേന്ദ്രം.

ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇവിടേക്ക് വീണ്ടും റമദാന്‍ പീരങ്കി എത്തുന്നത് എന്നതും പ്രത്യേകതയാണ്. ദുബായുടെ ഐകണിക് ലാന്റ് മാര്‍ക്ക് ആയ ബുര്‍ജ് ഖലീഫയിലും പീരങ്കി വെടി ആസ്വദിക്കാനാകും. വിദ ക്രീക്ക് ഹാര്‍ബര്‍ ഹോട്ടല്‍, ഫെസ്റ്റിവല്‍ സിറ്റി,എന്നിവിടങ്ങളിലും ഇഫ്ത്താര്‍ സമയം അറിയിച്ചുകൊണ്ട് ഈ റമദാന്‍ കാലത്ത് പീരങ്കിവെടികള്‍ മുഴങ്ങും. വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മൊബൈല്‍ പീരങ്കിലും ഇത്തവണ ഉണ്ടാകും.

ദുബായിലെ 11 കമ്മ്യൂണിറ്റി, വിദോദ സഞ്ചാര മേഖലകളില്‍ മൊബൈല്‍ പീരങ്കി എത്തും. സ്‌കൂളുകള്‍, ബാബ് അല്‍ ഷംസ് ഹോട്ടല്‍, മെയ്ഡന്‍ ഹോട്ടല്‍, അറ്റ്‌ലാന്റിസ് ഹോട്ടല്‍ എന്നിവക്ക് പുറമെ ഗ്ലോബല്‍ വില്ലേജിലും ദുബായ് പൊലീസ് പീരങ്കിയെ എത്തിക്കും. യുഎഇയുടെ മറ്റ് വിവിധ ഏമിറേറ്റുകളിലും താമസക്കാര്‍ക്കാര്‍ക്കും സഞ്ചാരികള്‍ക്കും പീരങ്കികളുടെ പ്രകടനം കാണാനാകും. ഇഫ്ത്താര്‍ സമയം അറിയിച്ചുകൊണ്ടുള്ള പീരങ്കി വെടി കാണാന്‍ നൂറ് കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും വിവിധ കേന്ദ്രങ്ങളില്‍ ഒത്തുകൂടാറുള്ളത്.

Content Highlights: Dubai authorities are gearing up for Ramadan with the installation of Iftar cannons, including mobile ones, to signal the breaking of the fast. The Dubai Police will deploy 33 cannons across the city, including 6 fixed cannons and 11 mobile cannons.

To advertise here,contact us