പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ആകാശ എയര്‍ ജിദ്ദയിലേക്കുള്ള സര്‍വീസ് 2027 ജനുവരി 10 വരെയും റിയാദിലേക്കുള്ള സര്‍വീസ് ജനുവരി 31 വരെയും റദ്ദാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് ആകാശ എയര്‍ അറിയിച്ചു. ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്നും ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തുക അക്കൗണ്ടിലെത്തുമെന്നും ആകാശ എയര്‍ അറിയിച്ചു.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്‍ഡിഗോയും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ ഏഴ് വരെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ആരംഭിക്കും. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സര്‍വീസ് പുനരാരംഭിക്കുന്നത്.
Content Highlights: Indian airlines continue to cancel flight services to Saudi Arabia amid ongoing tensions in West Asia