സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നു; സ്പോൺസർമാർക്ക് കർശന മുന്നറിയിപ്പ്

രാജ്യത്തെ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി

സൗദി അറേബ്യയിൽ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നവർ മറ്റ് തൊഴിലുടമകൾക്ക് കീഴിലോ സ്വന്തം നിലയിലോ ജോലി ചെയ്യാൻ തൊഴിലാളികൾക്ക് അനുവാദം നൽകുന്നതിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത പിഴയും തടവും റിക്രൂട്ട്‌മെന്റ് വിലക്കും നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നിയമം ലംഘിക്കുന്ന സ്പോൺസർമാർക്ക് ഒരു ലക്ഷം സൗദി റിയാൽ വരെയാണ് പിഴയായി ഈടാക്കുക. ഇതിനു പുറമെ ആറുമാസം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. അതോടൊപ്പം, കുറ്റക്കാരായ തൊഴിലുടമകൾക്ക് അഞ്ച് വർഷത്തേക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മന്ത്രാലയം പൂർണ്ണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

സ്വന്തം സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാനും തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തൊഴിലുടമകൾക്ക് നിർദ്ദേശമുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കാൻ പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Saudi Arabia is stepping up enforcement against labour law violations, with sponsors facing stricter warnings over compliance with employment regulations. The move highlights increased scrutiny of labour practices and adherence to the country’s employment rules

To advertise here,contact us