സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വയനാട് സ്വദേശി കടുത്ത നെഞ്ചുവേദനയെ തുടർന്ന് അന്തരിച്ചു. തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകനായ ജെയിംസ് ആൻ്റണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജെയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയുമായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും ജീവൻ രക്ഷിക്കാനാകാതെ വരികയുമായിരുന്നു. ജുബൈലിലെ പ്രമുഖ കോൺട്രാക്റ്റിങ് കമ്പനിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
ഭാര്യ മായയും മകൾ ജെയ്മയും മരണസമയത്ത് സൗദിയിലുണ്ടായിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് ജന്മനാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.
Content Highlights: A Wayanad native has passed away in Saudi Arabia while receiving medical treatment after experiencing severe chest pain. The death has left relatives and the expatriate community in sorrow. Further details regarding the deceased and repatriation arrangements are awaited.