സൗദി അറേബ്യയിലെ ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു. പാലക്കാട് അകത്തേത്തറ അംഗവൽപറമ്പ് കണക്കരപ്പള്ളിയൽ ഗിരീഷ് ചന്ദ്രദാസ് (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
പാലക്കാട് സ്വദേശിനിയായ ശാരദയാണ് മാതാവ്. രേഖയാണ് ഭാര്യ. അഭിരാം ഏക മകനാണ്.
നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വോളന്റിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.
Content Highlights: A man from Palakkad, Kerala, passed away in Saudi Arabia following a heart attack. The incident has saddened the Indian expatriate community, while efforts are underway to complete the necessary procedures for repatriating the body to Kerala.