സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഹഫർ അൽ ബാത്തിനിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി അന്തരിച്ചു. തിരുവനന്തപുരം നീറമൺകര സ്വദേശി സുനിൽകുമാർ ആണ് മരണപ്പെട്ടത്. 60 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെയോടെയാണ് അന്തരിച്ചത്.
കഴിഞ്ഞ 10 വർഷമായി സൗദിയിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു സുനിൽകുമാർ. മരണവിവരമറിഞ്ഞതിനെ തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയുടെ നിർദ്ദേശാനുസരണം, ഹഫർ അൽ ബാത്തീൻ ഒഐസിസി പ്രസിഡൻറ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും സ്വദേശത്ത് സംസ്കരിക്കുകയും ചെയ്തു. സുനിൽകുമാറിന്റെ അകാല വിയോഗത്തിൽ പ്രവാസി സമൂഹവും സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ദുഖവും അനുശോചനവും രേഖപ്പെടുത്തി. ബിന്ദുവാണ് ഭാര്യ. അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ എന്നിവർ മക്കളാണ്.
Content Highlights: A Malayali expatriate in Saudi Arabia has died while undergoing treatment following a heart attack. The death has saddened relatives, friends, and the expatriate community.