35 വർഷത്തോളമായി പ്രവാസ ജീവിതം; മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം

റിയാദ്: മുപ്പത്തിയഞ്ചു വർഷത്തോളമായി പ്രവാസലോകത്ത് സജീവമായിരുന്ന മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56) ആണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്.

ജിദ്ദയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ദീർഘകാലത്തെ പ്രവാസ ജീവിതത്തിലൂടെ പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്നു ഹംസ. നിലവിൽ ജിദ്ദ അൽ തഗർ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കും. മൃതദേഹം സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: കദീജ. ഷാജിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫായിസ്, ഫാസിൽ, ഷാജഹാൻ, ഷഹനാസ്. മരുമക്കൾ: ആയിഷ റിഷാന, റിംഷിദ്. സഹോദരങ്ങൾ: അലവി, മുഹമ്മദലി, അബൂബക്കർ, ഫാത്തിമ, നബീസ, ആയിഷ, സൈനബ.

Content Highlights: A Mannarkkad native who had been living in Saudi Arabia for nearly 35 years has passed away in Jeddah, according to reports.

To advertise here,contact us