ഹജ്ജിനായി സൗദിയിലെത്തി ഖത്തറിലെ തീർത്ഥാടകർ; സഹായങ്ങളൊരുക്കി ഹമദ് വിമാനത്താവളം

ഖത്തര്‍ എയര്‍വേയ്‌സും സൗദിയയും ചേര്‍ന്ന് നടത്തിയ ആദ്യ സര്‍വീസുകളില്‍ 18 അംഗീകൃത ഹജ്ജ് ക്യാംപെയ്നുകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് യാത്ര തിരിച്ചത്

ഖത്തറില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സൗദിയില്‍ എത്തിയതോടെ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സഹായ സംവിധാനങ്ങള്‍ ഒരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഹാജിമാര്‍ക്കായി പ്രത്യേക ചെക്ക്-ഇന്‍ കൗണ്ടറുകള്‍ തുറന്നതോടൊപ്പം യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് തന്നെ എര്‍ലി ചെക്ക്-ഇന്‍ സൗകര്യവും ഏര്‍പ്പെടുത്തി. പ്രത്യേക സഹായം ആവശ്യമായ യാത്രക്കാര്‍ക്കായി വീല്‍ചെയര്‍ സേവനവും ടെര്‍മിനലിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഹജ്ജ് ഗൈഡന്‍സ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

ഖത്തര്‍ എയര്‍വേയ്‌സും സൗദിയയും ചേര്‍ന്ന് നടത്തിയ ആദ്യ സര്‍വീസുകളില്‍ 18 അംഗീകൃത ഹജ്ജ് ക്യാംപെയ്നുകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് യാത്ര തിരിച്ചത്. സൗദി വിമാനത്താവളങ്ങളില്‍ ഹജ്ജ് മിഷന്‍ സംഘങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് തീര്‍ത്ഥാടകരുടെ വരവ്, മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കുള്ള യാത്ര, ലഗേജ് വിതരണം എന്നിവ ഏകോപിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Content Highlights:

To advertise here,contact us