ഖത്തറില് കുറഞ്ഞ വിലയില് വാഹനങ്ങള് സ്വന്തമാക്കാന് താമസക്കാര്ക്ക് അവസരം. പിടിച്ചെടുത്ത വാഹനങ്ങളുടെ മെഗാ ലേലത്തിന് ദോഹയില് തുടക്കമായി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില് നടക്കുന്ന ലേലം ബുധനാഴ്ച അവസാനിക്കും. വിവിധ നിയമ ലംഘനങ്ങളുടെ പേരില് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്ത വാഹനങ്ങളാണ് മെഗാ ലേത്തിലൂടെ വില്പ്പന നടത്തുന്നത്. ഇന്ന് രാവിലെ എട്ട് മണിമുതല് ലേല നടപടികള്ക്ക് തുടക്കമായി.
സൗം എന്ന ഓണ്ലൈന് ആപ്ലിക്കേഷനിലൂടെയാണ് വാഹനങ്ങളുടെ വില്പ്പന നടക്കുക. ലേലത്തില് പങ്കെടുക്കുന്നതിന് മുന്പ് വാഹനങ്ങള് നേരിട്ട് പരിശോധിക്കാനും അവസരമുണ്ട്. ഇന്ഡസ്ട്രിയല് ഏരിയയിലെ സ്ട്രീറ്റ് 52-ല് സ്ഥിതി ചെയ്യുന്ന ട്രാഫിക് സീസര് യാര്ഡിലാണ് ഇതിന് സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം മൂന്ന് മണി മുതല് ആറ് മണി വരെയാണ് പരിശോധനക്ക് അനുവദിച്ചിരിക്കുന്ന സമയം.
വാഹനം വാങ്ങാന് ആഗ്രഹിക്കുന്നവര് സൗം ആപ്ലിക്കേഷന് വഴി ഓണ്ലൈനായി അപേക്ഷ നല്കണം. ലേലത്തെക്കുറിച്ചുള്ള വിവരങ്ങളും വാഹനങ്ങളുടെ വിശദാംശങ്ങളും ആപ്ലിക്കേഷനില് ലഭ്യമാണ്. താരതമ്യേന കുറഞ്ഞ വിലയിലാണ് ലേലത്തില് വാഹനങ്ങള് ജനങ്ങള്ക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയില് വാഹനം സ്വന്തമാക്കാന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇത് മികച്ച അവസരമാണ്. ഇനി രണ്ട് ദിവസം കൂടി മാത്രമാണ് ഇതിന് സൗകര്യം. ബുധനാഴ്ച പതിനൊന്ന് മണിക്ക് മെഗാ ലേലം അവസാനിക്കും.
Content Highlights: Qatar offers residents the opportunity to own vehicles at low prices