വേനൽക്കാലത്ത് അപകടകരമായ വസ്തുക്കൾ കാറുകളിൽ വെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ. ഖോള ആശുപത്രി അധികൃതരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിയുടെ ഡയറക്ടറേറ്റ് ജനറൽ ആണ് വേനൽക്കാലത്ത് വാഹനം ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ ഉപദേശങ്ങൾ നൽകിയത്. തീപിടുത്തത്തിന് കാരണമായേക്കാവുന്ന പവർ ബാങ്കുകൾ, ലൈറ്ററുകൾ തുടങ്ങിയവയും സാധാരണ ചൂടിനോട് സംവേദനക്ഷമതയുള്ള വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കുന്നതിനെതിരെയും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ദീർഘനേരം ചൂടിൽ സമ്പർക്കം പുലർത്തുമ്പോൾ അപകടകരമാകുന്ന വസ്തുക്കൾ യാത്രക്കാർക്കും സ്വത്തിനും ഒരുപോലെ അപകടകരമാകുമെന്നും ഉയർന്ന താപനിലയിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ലൈറ്ററുകൾ, നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോൾ അപകടമായി മാറാൻ സാധ്യതയുള്ള വാട്ടർ ബോട്ടിലുകൾ, അമിതമായി ചൂടാകുകയും തീപിടിക്കാൻ കാരണമാവുകയും ചെയ്യുന്ന ചാർജറുകളും പവർ ബാങ്കുകളും ചൂടിൽ കേടാകുകയും ചില സന്ദർഭങ്ങളിൽ തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുന്ന പെർഫ്യൂമുകളും കണ്ണടകളും തുടങ്ങിയവയാണ് അപകടസാധ്യതയുള്ള വസ്തുക്കളായി എടുത്തു പറഞ്ഞത്.
വാഹനം എടുക്കുന്നതിനുമുമ്പ് ലളിതമായ ഒരു പരിശോധന നടത്തുന്നത് അപകടങ്ങളും കേടുപാടുകളും തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേനൽക്കാലത്ത് തങ്ങളുടെ വാഹനങ്ങളെ "യഥാർത്ഥ അപകട സ്രോതസ്സുകളായി" മാറ്റരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Content Highlights: With temperatures soaring across the region, Oman has issued a public warning urging drivers not to leave dangerous or heat-sensitive items inside parked vehicles. Officials highlighted the potential risks posed by extreme heat, including fires, explosions, and safety hazards.