ഒമാനില്‍ ചൂട് കൂടുതല്‍ ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 43 ഡിഗ്രിക്ക് മുകളിലാണ് താപനില. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വേനല്‍ക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഒമാനില്‍ ഓരോ ദിവസവും ചൂട് ശക്തമാവുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം 43 ഡിഗ്രി സെല്‍ഷ്യസ് ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില സൂര്, ഹംറ, ഇബ്രി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഫഹൂദ്ല്, ദിമ്മ വത്തായീന്, അല്‍ മുദൈബി എന്നിവ ഉള്‍പ്പെടയുള്ള വിവിധ മേഖലകളില്‍ 42 ഡിഗ്രിക്ക് മുകളിലും താപനില രേഖപ്പെടുത്തി.
മസ്ക്കറ്റില്‍ 38 ഡിഗ്രി വരെ താപനില ഉയര്‍ന്നെങ്കിലും പിന്നീട് കുറവുണ്ടായി. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഉള്‍പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലുമായിരിക്കും ചൂടിന്റെ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ ഈ ആഴ്ച അവസാനത്തോടെ താപനില 44 ഡിഗ്രിയിലേക്ക് എത്താനും സാധ്യതയുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിള്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അല്‍ വുസ്ത, അല്‍ ബുറൈമി, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളില്‍ പൊടിപടലങ്ങള്‍ ഉയരാനും ഇത് കാരണമാകും. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. ഉയര്‍ന്ന താപനില നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നും ആവശ്യത്തിന് വെള്ളം കുടിക്കാനും ദീര്‍ഘനേരം നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.
Content Highlights: Heat intensifies in Oman as temperatures rise above 43 degrees Celsius across several regions, prompting weather alerts and safety concerns.