യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി പ്രതിരോധ മന്ത്രി ; പ്രാദേശിക വിഷയങ്ങൾ ചർച്ചയായി

ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമുള്ള കർമ പദ്ധതികൾ യോ​ഗം ചർച്ച ചെയ്തു

മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരു രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണവും ചർച്ചചെയ്ത് സൗദി അറേബ്യയും യുഎഇയും. സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനും മേഖലയിൽ സുസ്ഥിര സമാധാനവും സുരക്ഷും ഉറപ്പുവരുത്താനുമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ചായായി. സൗദി ഭരണ നേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സന്ദർശനമെന്ന് വ്യക്തമാക്കിയ അമീർ ഖാലിദ്, സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ യുഎഇ പ്രസിഡന്റിന് കൈമാറി.

യുഎഇ വെെസ് പ്രസിഡന്റും ഉപപ്രധാമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായും സൗദി പ്രതിരോധമന്ത്രി ചർച്ച നടത്തിയിരുന്നു. വിവിധ മേഖളകളിൽ സഹകരണം ശക്തമാക്കുന്നതിനൊപ്പം ​ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികളും കൂടിക്കാഴ്ചയിൽ വിശദമായി വിലയിരുത്തി. യമനിലെ സംഘർഷാവസ്ഥയും സൗദിക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്ന വേളയിലാണ് നിർണായകമായ ഈ സന്ദർശനം. ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമുള്ള കർമ പദ്ധതികൾ യോ​ഗം ചർച്ച ചെയ്തു.

അമീർ ഖാലിദ് ബിൻ സൽമാന്റെ അബുദാബി സന്ദർശനം ഏറെ വിജയകരമായിരുന്നുവെന്ന് യുഎഇ പ്രസിഡന്റിൻഎറ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ​ഗർ​ഗാഷ് വ്യക്തമാക്കി. സൗദിയുടെയും യുഎഇയുടെയും സുരക്ഷയും ഭാവിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ പങ്കാളിത്തമാണ് ​ഗൾഫ് മേഖലയുടെ സ്ഥിരതയുടെ ആണിക്കല്ലെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: UAE President Sheikh Mohamed bin Zayed met Saudi Defence Minister Prince Khalid bin Salman in Abu Dhabi on October 18, 2026, to discuss regional developments, bilateral relations and cooperation on security and stability.

To advertise here,contact us