പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ശക്തമാക്കും; നിയുക്ത ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച് ഐസിആർഎഫ് ടീം

പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി

ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ്) കോർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിതുമായി കൂടിക്കാഴ്ച നടത്തി. ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസിന്റെ നേതൃത്വത്തിലെത്തിയ സംഘം ബഹ്‌റൈനിലേക്കുള്ള അദ്ദേഹത്തിന്റെ പുതിയ നിയമനത്തിൽ ആശംസകൾ അറിയിക്കുകയും ഊഷ്മളമായ സ്വീകരണം നൽകുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ സംഘടനയുടെ ഘടന, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വർഷങ്ങളായി പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ എന്നിവ നിയുക്ത അംബാസഡർക്ക് മുന്നിൽ സംഘം വിശദീകരിച്ചു. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.

ഇന്ത്യൻ എംബസിയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനുമായി വരും ദിവസങ്ങളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ഐസിആർഎഫ് ഭാരവാഹികൾ വ്യക്തമാക്കി. പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ എംബസി നൽകിവരുന്ന തുടർച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും സംഘടന യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Content Highlights: The Indian Community Relief Fund (ICRF) team met India’s Ambassador-designate to Bahrain to discuss its welfare initiatives and ways to strengthen support for Indian expatriates.

To advertise here,contact us