ബഹ്റെെനിലെ പ്രവാസികൾക്കുള്ള ദേശീയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഈ മാസം 31 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ് സി എച്ച് ) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. ബഹ്റെെന്റെ ആരോഗ്യ സംരക്ഷണ മേഖലയുടെ വികസനത്തിൽ വലിയൊരു ചുവടുവെപ്പായ ഈ പദ്ധതി പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും.
ഇൻഷൂറൻസ് ചട്ടക്കൂടിലൂടെ പ്രവാസികളുടെ ചികിത്സാ സൗകര്യങ്ങൾ ക്രമീകരിക്കാനും ആരോഗ്യ മേഖളയുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഇൻഷൂറൻസ് സംവിധാനം നിലവിൽ വരുന്നത് ബഹ്റെെനി പൗരന്മാർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സേവനങ്ങളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത സർക്കാർ തുടർന്നും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അംഗീകൃത നിയമങ്ങൾക്കും ആനുകൂല്യങ്ങൾക്കും വിധേയമായി അർഹരാ പ്രവാസികൾക്ക് പ്രെെമറി, സെക്കൻഡറി ആരോഗ്യ സേവനങ്ങൾ, അത്യാഹിത വിഭാഗ ചികിത്സകൾ, അപകടങ്ങൾ എന്നിവ ഉൾപ്പെടുന്ന നിർബന്ധിത ഇൻഷൂറൻസ് പരിരക്ഷ ഈ പദ്ധതി ഉറപ്പു നൽകുന്നു. കൂടുതൽ വിപുലമായ ചികിത്സാ കവറേജ് ആഗ്രഹിക്കുന്ന തൊഴിലുടമകൾക്കും ഗുണഭോക്താക്കൾക്കും അധിക ഇൻഷൂറൻസ് പാക്കേജുകളും തിരഞ്ഞെടുക്കാവുന്നതാണെന്നും പദ്ധതിയിൽ പറയുന്നു.
Content Highlights: Bahrain will introduce its National Health Insurance Programme for eligible expatriate residents on October 31, 2026, covering primary and secondary healthcare, emergencies