ബഹ്റൈൻ: മനാമ ഗവർണറേറ്റ് പരിധിയിൽ എട്ട് ലക്ഷത്തിലധികം ബഹ്റൈൻ ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച ഏഴംഗ സംഘത്തെ പൊലീസ് പിടികൂടി. 18-നും 23-നും ഇടയിൽ പ്രായമുള്ള ഏഴ് ബഹ്റൈൻ സ്വദേശികളാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് സാഹചര്യം കണക്കിലെടുത്താണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്.
ഉടമസ്ഥർ വീടുപേക്ഷിച്ച് മാറിനിന്ന സാഹചര്യം മുതലെടുത്താണ് പ്രതികൾ കവർച്ച നടത്തിയത്. സ്വർണ്ണാഭരണങ്ങൾക്ക് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും മറ്റ് വസ്തുക്കളും പ്രതികൾ കൈക്കലാക്കിയിരുന്നു. വീട്ടുടമസ്ഥന്റെ പരാതി ലഭിച്ച ഉടൻ തന്നെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ഒന്നിലധികം സ്ഥലങ്ങളിൽ ഒളിപ്പിച്ച തോണ്ടി സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാൾ നിലവിൽ മറ്റൊരു സുരക്ഷാ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാണെന്നും പോലീസ് വ്യക്തമാക്കി. പിടികൂടിയ പ്രതികളെ നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
Content Highlights: Bahrain authorities have captured a seven-member gang that used the regional tensions in West Asia to commit robberies. The swift action reflects the police’s commitment to public safety and highlights the importance of vigilance against conflict-related criminal activity in the region.