‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ലെ അഭിനയത്തിന് IFFI 2026 മികച്ച നടനുള്ള പുരസ്കാരം നേടി റിഷബ് ഷെട്ടി

ബ്രീത്ത്‌ടേക്കിംഗ് പെർഫോമൻസ്'; റിഷബ് ഷെട്ടിയെ പ്രശംസിച്ച് ജൂറി, കാന്താരയിലെ പ്രകടനത്തിന് അംഗീകാരം

rishab shetty

ഗോവയിൽ നടന്ന 57മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFI 2026-ൽ മികച്ച നടനുള്ള (പുരുഷ വിഭാഗം) സിൽവർ പീക്കോക്ക് പുരസ്കാരം സ്വന്തമാക്കി റിഷബ് ഷെട്ടി. ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കന്നഡ നടനും സംവിധായകനുമായ റിഷബ് ഷെട്ടിക്ക് ഈ അഭിമാനകരമായ പുരസ്കാരം ലഭിച്ചത്. ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.ഇന്റർനാഷണൽ വിഭാഗത്തിൽ നടന്ന iffi മത്സരത്തിൽ 12 വിദേശ ചിത്രങ്ങളും 3 ഇന്ത്യൻ ചിത്രങ്ങളുമാണ് മത്സരിച്ചത് .

കാന്താര എ ലെജൻഡ് ചാപ്റ്റർ 1 ചിത്രത്തിലെ റിഷബ് ഷെട്ടിയുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ച ജൂറി, കഥാപാത്രത്തിന്റെ വികാരങ്ങളും ഭാവങ്ങളും ശരീരഭാഷയിലൂടെ അതിമനോഹരമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ചു. ചിരിയും കണ്ണീരും ഉൾപ്പെടെ വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ പ്രേക്ഷകരെ കഥാപാത്രത്തിന്റെ യാത്രയിലേക്ക് ആഴത്തിൽ കൊണ്ടുപോകുന്ന പ്രകടനമാണ് റിഷബ് ഷെട്ടി കാഴ്ചവെച്ചതെന്നും, പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അഭിനയമാണ് അദ്ദേഹത്തിന്റേതെന്നും ജൂറി വിലയിരുത്തി.

അതേസമയം, ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ ചിത്രത്തിന് IFFI 2026 അന്താരാഷ്ട്ര ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. ചിത്രത്തിന്റെ സാങ്കേതിക മികവ്, സംഗീതം, കഥപറച്ചിൽ, റിഷബ് ഷെട്ടിയുടെ ശക്തമായ പ്രകടനം എന്നിവയാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നേട്ടമായി റിഷബ് ഷെട്ടിയുടെ പുരസ്കാരവും ചിത്രത്തിന്റെ പ്രത്യേക ജൂറി പരാമർശവും മാറി.

Content Highlights: Rishab Shetty receives special recognition for his performance in Kantara. The jury praises his breathtaking portrayal, highlighting the actor's contribution to the acclaimed Kannada film.

To advertise here,contact us