തമിഴ് ചിത്രമായ 'സത്യവാന് സാവിത്രി'യുടെ പ്രമോഷന് പരിപാടിയില്‍ നിന്നുള്ള കീര്‍ത്തി സുരേഷിന്റേയും മിഷ്കിന്റേയും വിഡിയോ വൈറലായിരുന്നു. പരിപാടിക്കിടെ കീര്‍ത്തിയുടെ കൈയിലും കാലിലും മിഷ്ക് സ്പര്ശിക്കുന്നതായിരിന്നും വീഡിയോയില്‍. അതിനു ശേഷം കീര്‍ത്തിയുടെ മുഖഭാവംത്തില് കീര്‍ത്തി അസ്വസ്ഥയാണെന്ന് ചൂണ്ടികാട്ടി നിരവധിപ്പേര്‍ രംഗത്തെത്തിയിരിന്നു.
ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. തന്റേയും മിഷ്കിന്റേയും വിഡിയോയെക്കുറിച്ചുള്ള കാര്‍ത്തിക് എന്നയാളുടെ ട്വീറ്റിനാണ് കീര്‍ത്തി പ്രതികരിച്ചിരിക്കുന്നത്. സിനിമയില്‍ തൊട്ട് അഭിനയിക്കുന്നതില്‍ അസ്വസ്ഥത തോന്നാത്തവള്ക്ക് എന്തിനാണ് ഒരു പുരുഷന് ചെറുതായൊന്ന് തൊടുമ്പോള്‍ അസ്വസ്ഥത തോന്നുന്നതെന്നായിരുന്നു ട്വീറ്റ്.പിന്നാലെയാണ് കീര്‍ത്തി പ്രതികരണവുമായെത്തിയത്.
Firstly , where do you see discomfort on my face ? Did you not hear him or me say that we share a bond like a father and daughter? Secondly , say I was uncomfortable, you are stating that we get touched in films so I should be okay with that in public too ? You really need to get something’s right brother 🙃
'ഒന്നാമതായി, എന്റെ മുഖത്ത് നിങ്ങള്‍ക്ക് എവിടെയാണ് അസ്വസ്ഥത കാണാന്‍ കഴിഞ്ഞത്? ഞങ്ങള്‍ തമ്മിലുള്ള ബന്ധം അച്ഛനും മകളും തമ്മിലുള്ളതുപോലെയാണെന്ന് ഞാനും അദ്ദേഹവും പറയുന്നത് നിങ്ങള്‍ കേട്ടില്ലേ? രണ്ടാമതായി, ഞാന്‍ അസ്വസ്ഥയായിരുന്നുവെന്ന് തന്നെ കരുതുക. സിനിമകളില്‍ ഞങ്ങള്‍ പരസ്പരം സ്പര്‍ശിക്കാറുണ്ടെന്നും അതുകൊണ്ട് പൊതുസ്ഥലത്തും അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് പ്രശ്നമുണ്ടാകരുതെന്നുമാണോ നിങ്ങള്‍ പറയുന്നത്? സഹോദരാ, നിങ്ങള്‍ ചില കാര്യങ്ങളെങ്കിലും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്'' എന്നായിരുന്നു കീര്‍ത്തിയുടെ പ്രതികരണം.
ഇതോടെ യുവാവ് പോസ്റ്റ് പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. 'സോറി മാം. എനിക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ല. പൊതുവെ ഞാന്‍ ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കാറില്ല. ഇത് വൈറലായിരുന്നതിനാലാണ് ഞാന്‍ ട്വീറ്റ് ചെയ്തത്'' എന്നായിരുന്നു യുവാവിന്റെ പ്രതികരണം.
Content Highlights: Keerthy Suresh responds to the viral video featuring her and Mysskin from the press meet for the film 'Sathyavan Savithri'.