ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന് സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാശംലോ ഒക താര'യുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന്യൂ ഉള്‍പ്പെടെയുള്ള പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 20ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ഗീത ആര്‍ട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
'ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്' എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് നല്കുന്ന സൂചനകള്‍ പ്രകാരം, സ്വന്തം ജീവിതത്തിന് സമൂഹം നിശ്ചയിച്ച അതിരുകള്‍ മറികടന്ന് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന കല്പനയുടെയും അവളുടെ യാത്രയില്‍ പിന്തുണയുമായി എത്തുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്.
പ്രണയവും പ്രതീക്ഷയും ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളും ചേര്‍ന്നൊരു വൈകാരിക യാത്രയാണ് സിനിമയിലൂടെ പവന് സാദിനേനി അവതരിപ്പിക്കുന്നത്. സ്വപ്നങ്ങളിലേക്കുള്ള യാത്രയും പ്രണയവും ജീവിതത്തിലെ വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കിയ മനോഹരമായൊരു സിനിമാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത് എന്ന് നേരത്തെ പുറത്ത് വന്ന ട്രെയ്ലര് സൂചിപ്പിക്കുന്നു. ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ വൈകാരികതയും ദുല്‍ഖറിന്റെ സ്വാഭാവികമായ പ്രകടനവും ഒത്തുചേരുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്മാന് എത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് കല്പനയെ അവതരിപ്പിക്കുന്നത്. നായികയായി സാത്വിക അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് നടി ശ്രുതി ഹാസന് രോഹിണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന രോഹിണിയുടെ സാന്നിധ്യവും ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. റൂഹാനി, മുരളി ശര്‍മ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്.
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ 'കുട്ടി കുട്ടി പൂവേ', 'കണ്ണേ കണ്ണേ' എന്നീ ഗാനങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രണയവും വൈകാരികതയും നിറഞ്ഞ ഗാനങ്ങളിലൂടെ ചിത്രത്തിന്റെ സംഗീതലോകം ഇതിനകം തന്നെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.
'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തെലുങ്ക് നായകചിത്രം എന്ന പ്രത്യേകതയും 'ആകാശംലോ ഒക താര'യ്ക്കുണ്ട്. 'കല്‍ക്കി 2898 എഡി'യിലെ അതിഥിവേഷത്തിലൂടെയും താരം തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസിനെത്തുന്ന ചിത്രം നവംബര്‍ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.
രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവന് സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ - പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചന്തു നിമ്മഗദ്ദ, സഹസംവിധായകന് - സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം - ബത്തലൂരി ലോകേഷ് കുമാര്‍, ജതിന് സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍ - അനില്‍ ഭാനു, വിഎഫ്എക്സ് - എഗൈ്വറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ - തൗഫീഖ് ഹുസൈന്, കളറിസ്റ്റ് - ഷണ്മുഖ പാണ്ഡ്യന് എം, സ്റ്റില്‍സ്- സായ് ശശാങ്ക്, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്സ്, പിആര്‍ഒ - ശബരി.
Content Highlights: Advance ticket booking has begun for the Dulquer film 'Akashamlo Oka Tara'. The film is set for a global release on November 20.