ഏറെ നാളുകളക്ക് ശേഷം തമിഴ് സിനിമയിൽ നിന്നും ഒരു ബ്ലോക്ക്ബസ്റ്റർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. വളരെ വേഗത്തിൽ ആയിരുന്നു ജയിലർ 2വിന്റെ കളക്ഷൻ വേട്ട. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 800 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ റെക്കോഡുകള്‍ ഓരോന്നോരോന്നായി രജിനി തന്റെ പേരിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് എത്തുകയാണ്. നവംബർ 12 ന് മലയാളം, കന്നഡ, തെലുങ്കു, തമിഴ്, ഹിന്ദി ഭാഷകളിലായി പ്രൈം വീഡിയോയിലൂടെ ജയിലർ 2 സ്ട്രീമിങ് ആരംഭിക്കും.
ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏഴ് ദിവസത്തിനുള്ളിലായിരുന്നു ആഗോളതലത്തില്‍ കളക്ഷന്‍ 500 കോടി പിന്നിട്ടത്. ഇതോടെ തമിഴില്‍ നിന്നും ആയിരം കോടി നേടുന്ന ആദ്യ ചിത്രമായി ജയിലര്‍ 2 മാറുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്.
എല്ലാ ഭാഷയിലെയും സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിന്ന ചിത്രമാണ് ജയിലര്‍2. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു മാസ് ചിത്രത്തിനുള്ള കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ജയിലറിന്റെ ആദ്യ ഭാഗത്തിന്ന് കിട്ടിയ ഹൈപ്പാണ് രണ്ടാം ഭാഗത്തിനായി ആളുകള്‍ ഇത്തരത്തില്‍ കാത്തിരിന്നത്. കാമിയോ റോളുകളും നെല്‍സന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവുമൊക്കെ ആളുകളെ ആകര്‍ഷിച്ച ഘടകങ്ങളാണ്.
2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചിത്രത്തിലെ നായകന് രജിനികാന്താണെങ്കിലും മലയാളികളും ഒരു വിഭാഗം ഓഡിയന്‍സും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയ്ലറില് സെക്കന്‍ഡ് നേരത്തേക്കാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്സ് മുഴുവൻ മോഹന്‍ലാല്‍ ആരാധകര്‍ കൈയടക്കിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്.
Content Highlights: Superstar Rajinikanth's Jailer 2 is set for its OTT premiere on Amazon Prime Video from November 12. The much-awaited sequel will be available for streaming, bringing the film to audiences on the digital platform.