'സുരാജേട്ടനെ കറക്ടായി ഉപയോഗിച്ചാൽ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും നല്ല നടനായി മാറും'; മിർണ മേനോൻ

തമിഴില്‍ ഏറ്റവും വേഗത്തില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന നേട്ടം ഇതോടെ ജയിലര്‍ 2 സ്വന്തം പേരിലാക്കി

ജയിലറിൽ സുരാജേട്ടന്റെ കണ്ണുകളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെന്ന് നടി മിർണ മേനോൻ. അദ്ദേഹത്തിന്റെ കണ്ണിന്റെ എക്സ്പ്രഷനിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ് ഉള്ളതെന്നും സുരാജേട്ടനെ കറക്ടായി ഉപയോഗിച്ചാൽ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും നല്ല നടനായി മാറുമെന്നും മിർണ പറഞ്ഞു. മിർണ മേനോൻ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'സുരാജേട്ടന്റെ കണ്ണുകൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത് ഈ സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ കണ്ണിന്റെ എക്സ്പ്രഷനിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ് ഉള്ളത്. ഇത്രയും എക്സ്പ്രസീവ് ആയ കണ്ണുകളാണോ എന്ന് നമുക്ക് തോന്നിപ്പോകും. അദ്ദേഹം അത്രയും വണ്ടർഫുൾ ആയിട്ടുള്ള നടനാണ്. നമുക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെന്ന് തോന്നിപ്പോകും', മിർണ പറഞ്ഞു.

'മലയാളത്തിൽ സുരാജേട്ടൻ ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കോമഡി കഥാപാത്രങ്ങളിൽ നിന്ന് നമ്മൾ ഇമാജിൻ ചെയ്യാൻ പോലും പറ്റാത്ത തരത്തിൽ ഗൗരവമുള്ള വേഷങ്ങൾ അടുത്തടുത്തായി ചെയ്യുന്നു. അതേസമയം, കോമഡി വേഷങ്ങൾ ചെയ്യുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. സുരാജേട്ടന്റെ കയ്യിൽ എല്ലാ സ്റ്റഫുമുണ്ട്. കറക്ടായി അത് ആളുകൾ ഉപയോ​ഗിക്കുകയാണെങ്കിൽ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും നല്ല ആർട്ടിസ്റ്റുകളിലൊരാളായിരിക്കും സുരാജേട്ടൻ', മിർണ കൂട്ടിച്ചേർത്തു.

അതേസമയം, തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് ജയിലർ 2. രജിനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് അണിനിരന്നത്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റിനൊപ്പം കോളിവുഡിലെ ആദ്യ 1000 കോടി ചിത്രമായി മാറാനുള്ള തയാറെടുപ്പിലാണ് ജയിലര്‍ 2. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 400 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. തമിഴില്‍ ഏറ്റവും വേഗത്തില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന നേട്ടം ഇതോടെ ജയിലര്‍ 2 സ്വന്തം പേരിലാക്കി.

Content Highlights: Mirna Menon talks about Suraj Venjaramoodu and his acting skills

To advertise here,contact us