സിനിമ പ്രേമികളും ആരാധകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ജയിലർ 2വിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങിയ ബുക്കിംഗ് നിമിഷങ്ങൾകൊണ്ടാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. ബുക്ക് മൈ ഷോ ആപ്പ് ഹാങ്ങായ അവസ്ഥയാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിൽ 30,000ലധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. ആദ്യ ദിനം തന്നെ ഒരു മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രം നേടുക എന്നതിൽ സംശയമില്ല.
ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി സൂപ്പർതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നതിനാൽ ജയിലർ 2വിന് അമിത പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്. മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷെറോഫ് അതിഥി വേഷത്തിൽ ഹൃതിക് റോഷൻ വരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മലയാള നടന്മാരായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
2023ല് പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗം ഒക്ടോബര് 15ന് തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Content Highlights: Jailer 2 Bookings open massive response in book my show