നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോളതലത്തിൽ 300 കോടിയും കടന്ന് മുന്നേറുന്ന ചിത്രം കേരള ബോക്സ് ഓഫീസിലും highest grosser ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒക്ടോബർ 2 ന് സ്ട്രീമിങ് തുടരും.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബയൂണിറ്റിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഓണം റിലീസായി എത്തിയ ചിത്രം മലയാളികൾ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തത്. നിവിന്റെ ജസ്റ്റിൻ ചേട്ടനും മമിതയുടെ ആഷ്ലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്ഷം റിലീസായ സര്വ്വം മായ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്.
ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, മീനാക്ഷി രവീന്ദ്രൻ, വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങി ഓരോ അഭിനേതാക്കളുടെയും പെർഫോമൻസും ഡയലോഗുകളും ഏവരും ഏറ്റെടുത്തുകഴിഞ്ഞു. വിഷ്ണു വിജയ് ഒരുക്കിയ സിനിമയിലെ ഗാനങ്ങളെല്ലാം ചാർട്ട്ബസ്റ്ററുകളാണ്. പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞു.
ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം മറ്റ് ഭാഷകളിലും പ്രേക്ഷകരെ സ്വന്തമാക്കുന്നുണ്ട്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അജ്മൽ സാബു ഛായാഗ്രഹണം ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസാണ് ചെയ്തിരിക്കുന്നത്.
Content Highlights: The OTT streaming date of Nivin Pauly-starrer Bethlehem Kudumba Unit has been revealed. The film, which features Nivin Pauly in the lead, is set to make its digital premiere following its theatrical release.