വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്ക'ത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. സിനിമാസ്നേഹികളെ ആവേശത്തിലാഴ്ത്തിയിരിക്കുന്ന ഈ ബിഗ് ബജറ്റ് പ്രൊജക്റ്റിന് താൽക്കാലികമായി #L370 എന്നാണ് പേരിട്ടിരിക്കുന്നത്.
തരുൺ മൂർത്തിയുമായി ചേർന്നൊരുക്കിയ 'അതിമനോഹര'ത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. മറ്റു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അതേസമയം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഡിസംബര്‍ 24ന് തീയറ്ററുകളില്‍ എത്തും. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുക. ഒരിടവേളയ്ക്ക് ശേഷം പൊലീസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ആവേശത്തിലും തുടരും കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റേയും പ്രതീക്ഷയിലും ആവേശത്തിലും ആണ് പ്രേക്ഷകര്‍.
ലൗലജന്‍ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇന്‍സ്പക്റ്ററുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Content Highlights: Mohanlal is set to collaborate with director Jude Anthany Joseph for #L370, with Aashiq Usman producing the upcoming Malayalam film. The project marks a new collaboration between the actor and filmmaker and has generated interest among Malayalam cinema audiences.