'ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്…അത് സംഭവിക്കേണ്ടത് തന്നെയായിരിക്കും'; മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി തരുൺ മൂർത്തി

ലാൽ സാറിനൊപ്പമുള്ള തന്റെ രണ്ട് സിനിമകളും വിധി തന്നെ എഴുതിച്ചേർത്തത് പോലെയാണെന്നും ചില ആത്മബന്ധങ്ങൾ സംഭവിക്കേണ്ടത് തന്നെയായിരിക്കുമെന്നും തരുൺ കുറിച്ചു

'ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്…അത് സംഭവിക്കേണ്ടത് തന്നെയായിരിക്കും'; മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി തരുൺ മൂർത്തി
dot image

മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിമനോഹരം. തുടരും എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്നലെ പാക്ക് അപ്പ് ആയിരുന്നു. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ലാൽ സാറിനൊപ്പമുള്ള തന്റെ രണ്ട് സിനിമകളും വിധി തന്നെ എഴുതിച്ചേർത്തത് പോലെയാണെന്നും ചില ആത്മബന്ധങ്ങൾ സംഭവിക്കേണ്ടത് തന്നെയായിരിക്കുമെന്നും തരുൺ കുറിച്ചു.

Also Read:

'ചില യാത്രകൾ നമ്മൾ സ്വന്തമായി ഉണ്ടാക്കുന്നതാണ്, എന്നാൽ മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കിവെക്കുന്നതും…ലാൽ സാറിനൊപ്പമുള്ള എന്റെ രണ്ട് സിനിമകളും വിധി തന്നെ എഴുതിച്ചേർത്തത് പോലെയാണ് തോന്നുന്നത്. പ്രതീക്ഷിക്കാതെ ഉണ്ടായൊരു ബന്ധം, മനോഹര വികാരങ്ങൾ, വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ആ കെമിസ്ട്രി. ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്…അത് സംഭവിക്കേണ്ടത് തന്നെയായിരിക്കും', തരുൺ മൂർത്തി കുറിച്ചു.

അതിമനോഹരം സിനിമയിൽ മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.

നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്.

Content Highlights: Tharun Moorthy posts a photo with mohanlal after new movie athimanoharam pack up

dot image
To advertise here,contact us
dot image