ഗായിക ഗൗരി ലക്ഷ്മി അടുത്തിടെയായിരുന്നു വീണ്ടും വിവാഹിതയായത്. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് വരൻ. ഗൗരിയുടേയും കലേഷിന്റേയും വിവാഹത്തിന് മുന്‍ ഭര്‍ത്താവ് ഗണേഷ് വെങ്കട്ടരമണിയും സജീവ സാന്നിധ്യമായിരുന്നു. പരസ്പര ബഹുമാനത്തോടെയും ആരോഗ്യകരമായ സൗഹൃദത്തോടെയും മുൻ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് പറയുകയാണ് ഗൗരി ഇപ്പോൾ. ആ ബന്ധത്തിൽ എന്താണോ വർക്ക് ആവാത്തത് അത് മാറ്റി വെച്ചിട്ട് വർക്ക് ആകുന്ന കാര്യങ്ങൾ മാത്രമാണ് കൊണ്ടുപോകുന്നതെന്ന് ഗൗരി പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'നമ്മൾ ഓരോ സ്റ്റേജിലൂടെയാണ് കടന്നു പോകുന്നത്. ആദ്യം ഒരു കല്യാണത്തിനുള്ളിൽ ഇരിക്കുന്നു ചെറിയ പ്രശ്നങ്ങൾ പലപല കാരണങ്ങൾ കൊണ്ട് വരുന്നു. അവിടെ നമ്മൾ ശരിയായിട്ടുള്ളത് റിപ്പയർ ചെയ്യാൻ നോക്കുന്നു, ശെരിയാകുന്നില്ല എന്നത് വരുമ്പോൾ സെപ്പറേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. പിന്നെ ഡിവോഴ്സിലേക്ക് എത്തുന്നു. ഡിവോഴ്സ് കഴിഞ്ഞ ഒരു ഗ്യാപ്പ് ഉണ്ടാവും. ഓരോ സ്റ്റേജിലും നമ്മൾ മുന്നോട്ടു പോകുമ്പോൾ ഓരോ സാധനം സോർട്ട് ചെയ്താണ് പോകുന്നത്. അപ്പോ ഈ വിഷമം ഒക്കെ ഇനിഷ്യൽ സ്റ്റേജിലാണ് അങ്ങോട്ടും ഇങ്ങോട്ടും.
ഇപ്പോൾ പരാതികളും ദേഷ്യവും നീ എന്തുകൊണ്ട് അത് ചെയ്തില്ല നീ ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെയുള്ള ദേഷ്യവും പൊട്ടിത്തെറിയും എല്ലാം കഴിഞ്ഞുള്ള സ്ഥലത്ത് എത്തിക്കഴിഞ്ഞാണ് ഞാൻ കല്യാണം കഴിക്കുന്നത്. ആ നാടകം എല്ലാം അവസാനിച്ചതിനു ശേഷമാണ് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത്. അന്ന് രാവിലെ എന്റെ കല്യാണത്തിന് കമ്മല്‍ മറന്നുപോയിട്ട് അവനാണ് എറണാകുളത്ത് നിന്ന് വെളുപ്പിനെ കമ്മലും കൊണ്ടുവന്നത്. നമ്മൾ തമ്മിൽ ഉള്ള ബന്ധം കംപ്ലീറ്റലി കഴിഞ്ഞു, ആ ബന്ധത്തിൽ എന്താണോ വർക്ക് ആവാത്തത് അത് മാറ്റി വെച്ചിട്ട് വർക്ക് ആകുന്ന സാധനങ്ങളും കൊണ്ട് മാത്രമാണ് നമ്മൾ മുൻപോട്ട് പോകുന്നത്. അതിലങ്ങനെ സങ്കടവും കാര്യങ്ങളും ഒന്നും അവനുമില്ല എനിക്കുമില്ല,' ഗൗരി ലക്ഷ്മി പറഞ്ഞു.
പതിമൂന്നാം വയസ്സിൽ ‘കാസനോവ’ എന്ന മലയാള സിനിമയ്ക്കു വേണ്ടി ഗാനം രചിച്ചുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച താരമാണ് ഗൗരി ലക്ഷ്മി. ‘ഗോദ’ സിനിമയിലെ ‘ആരോ നെഞ്ചിൽ’ എന്ന ഗാനവും വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെയും ഗൗരി ലക്ഷ്മി ശ്രദ്ധനേടി. ഗൗരി ലക്ഷ്മി ആലപിച്ച് 2024ൽ പുറത്തിറങ്ങിയ ‘എന്റെ പേര് പെണ്ണ്’ എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഗൗരി അടുത്തിടെ പുറത്തിറക്കിയ ‘ഹരിവരാസനം’ ഗാനത്തിന്റെ കവർ വേർഷനും ചർച്ചയായിരുന്നു. കാളി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
Content Highlights: gowry lakshmi candidly spoke about the emotional journey from marital issues to divorce and eventually remarriage. She said that by the time she decided to marry again, all resentment and misunderstandings had faded. Recalling a memorable incident, she revealed that when she forgot her earrings on her wedding day, it was her ex-husband who brought them from Ernakulam early in the morning.