തമിഴ്‌നാട്ടില്‍ വൈറലായി വിജയ്‌യുടെ പിറന്നാള്‍ കേക്ക്‌; രണ്ടാഴ്ച കൊണ്ട് 400 'സിഎം കേക്കുകള്‍' വിറ്റഴിച്ചു

തൃഷ വിജയ്‌യുടെ പിറന്നാളിന് വങ്കുവച്ച ചിത്രത്തിലെ കേക്കാണ്‌ വൈറലായത്

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ പിറന്നാളായിരുന്നു ജൂണ്‍ 21ന്. ജൂണ്‍ 22 ന് വിജയും തൃഷയും ഒന്നിച്ചിരുന്ന പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. തൃഷ തന്നെയാണ്ി ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചിത്രം വൈറലായതിനൊപ്പം തന്നെ ഫോട്ടോയില്‍ കാണുന്ന കേക്കും ഇപ്പോള്‍ തമിഴ് നാട്ടില്‍ വൈറലാണ്. ഈ കേക്കിന്റെ റീമേക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ 'സി.എം. കേക്ക്‌' എന്നാണ് അറിയപ്പെടുന്നത്.അതോടെ കേക്കുണ്ടാക്കിയ ബേക്കറിയുടെ വിവരവും പുറത്തായി. രണ്ടാഴ്ചയ്ക്കകം 400 കേക്കുകള്‍ വിറ്റഴിച്ചുവെന്ന് ബേക്കറി ഉടമയായ തന്‍വി ബൊക്കാരിയ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാമ്പഴരുചിയോടുകൂടിയ വാനില കേക്കാണ്‌ സാക്ഷാല്‍ 'സി.എം കേക്ക്‌.'

ജന്മദിന കേക്ക്‌ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വളരെ പെട്ടെന്നാണ് ആവശ്യക്കാര്‍ കൂടിയതെന്ന് തന്‍വി ബൊക്കാരിയ പറഞ്ഞു. അതോടെ ചെന്നൈയിലുടനീളമുള്ള വിജയ് ആരാധകരില്‍നിന്ന് ഓര്‍ഡറുകളുടെ തിരക്കാണ്.

'പലര്‍ക്കും ഈ കേക്കിനോട്‌ ഒരു തരം ഭ്രാന്താണ്. തുടക്കത്തില്‍ മാമ്പഴ കേക്ക് എന്ന സാധാരണ പേരിലായിരുന്നു വില്‍പ്പന. എന്നാല്‍, പൊടുന്നനെ പേരുമാറി 'സി.എം.കേക്ക്' എന്നായി. ഇപ്പോള്‍ 'സി.എം.കേക്ക് കിട്ടുമോ' എന്നാണ് '' -തന്‍വി ബൊക്കാരിയ പറഞ്ഞു.

Content Highlights: Vijay's birthday cake has gone viral in Tamil Nadu. 400 of these cakes were sold within two weeks. The cake that went viral is the one featured in the photo Trisha shared for Vijay's birthday.

To advertise here,contact us