രവി മോഹൻ എനിക്കെല്ലാമാണ്, മാനസിക പ്രയാസങ്ങളിൽ സഹായം തേടിയാണ് അദ്ദേഹം എന്നെ സമീപിക്കുന്നത്; കെനീഷ ഫ്രാൻസിസ്

അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നുവെന്ന് മനസിലായപ്പോഴണ് നിശബ്ദമായിരിക്കാമെന്ന് തീരുമാനിച്ചത്.

മലയാളികൾക്കും സുപരിചിതയാണ് ഗായിക കെനിഷ ഫ്രാൻസിസിനെ. നടൻ രവി മോ​ഹന്റെ വിവാഹമോചനം വിവാദമായപ്പോൾ നടനൊപ്പം തന്നെ സൈബർ ബുള്ളിയിങും പരി​ഹാസവും കെനിഷയും ഏറ്റുവാങ്ങിയിരുന്നു. രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിച്ചുവെന്ന് അറിയിച്ച കെനീഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. രവി മോഹന്റെ കൂട്ടുകാരി എന്ന മേൽവിലാസമാണ് തനിക്ക് ഇപ്പോഴെന്നും അതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തുവെന്നും കെനീഷ പറയുന്നു. രവി മോഹൻ എനിക്കെല്ലാമാണ്. എന്നാൽ എന്റെയാരുമല്ല എന്നാണ് കെനീഷ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

'പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വൽ ഹീലർ എന്നീ വ്യക്തിത്വങ്ങളിൽ അറിയപ്പെടുന്ന ആളാണ് ഞാൻ. നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇവിടെ പലരും നൽകിയ മേൽവിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റി സുഹൃത്തുക്കളുണ്ട്. അവരെ നിങ്ങൾക്കറിയില്ല എന്നേയുള്ളൂ. രവി മോഹൻ എനിക്കെല്ലാമാണ്. എന്നാൽ എന്റെയാരുമല്ല താനും.ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീട് മാനസിക പ്രയാസങ്ങളിൽ പ്രൊഫഷനൽ സഹായം തേടി എന്നെ സമീപിച്ചു. അത് സൗഹൃദമായി വളർന്നു. അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നുവെന്ന് മനസിലായപ്പോഴണ് നിശബ്ദമായിരിക്കാമെന്ന് തീരുമാനിച്ചത്.

ഒന്നിച്ച് ഒരു വെൽനസ് ഫീലിങ് സെന്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ഐ ബോൺ ഇൻ ലൈറ്റ്, ഐ ലിവ് ഇൻ ലൈറ്റ്, ഐ ഗിവ് ലൈറ്റ്… ഏത് ഇവിൽ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു. ഈയടുത്താണ് സമൂഹമാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന ഇടമായി മാറിയത്. മുൻവിധികളോടെ സമീപിക്കുന്ന കൂട്ടത്തിനിടയിൽ നിൽക്കാൻ എനിക്ക് പ്രയാസമാണ്. അതുകൊണ്ട് സോഷ്യൽമീഡിയയിൽ നിന്ന് ബ്രേക് എടുത്തു. പക്ഷെ തിരിച്ച് വരും പുതിയ പാട്ടുമായി,' കെനിഷ ഫ്രാൻസിസ്.

മലയാള സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് ഗായിക. വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന മഡ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് കെനീഷയുടെ തുടക്കം. 'സ്റ്റേജ് ഇവന്റുകളിൽ മലയാളം പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും റിക്കോർഡിങ്ങിന് എത്തിയപ്പോൾ വട്ടം ചുറ്റിപ്പോയി. ഉച്ചാരണം ശരിയാക്കാൻ തന്നെ മണിക്കൂറുകൾ വേണ്ടി വന്നു. എങ്കിലും ഒരു കാര്യം ഉറപ്പ് പറയാം ഈ പാട്ട് കേട്ടാൽ വർഷങ്ങളായി മലയാളമറിയുന്ന ഒരാൾ പാടിയതാണെന്നേ നിങ്ങൾക്ക് തോന്നുവെന്നും,' കെനീഷ കൂട്ടിച്ചേർത്തു.

Content Highlights: Singer Kenisha Francis has opened up about her relationship with actor Ravi Mohan. She shared insights about their connection and addressed interest surrounding their personal lives.

To advertise here,contact us