മഞ്ഞുമ്മൽ ബോയ്സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആകര്‍ഷിച്ചു കൊണ്ട് ചിത്രം മുന്നേറ്റം തുടരുകയാണ്. മലയാളത്തിന്റെ അതിരുകള്‍ ഭേദിച്ച് കൊണ്ട് നിരൂപകരും സിനിമാ പ്രേമികളും ആരാധകരും ഒരേപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം, മലയാള സിനിമയിലെ ക്ലാസ്സിക്കുകളില്‍ ഒന്നായി ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. ചിത്രം തിയേറ്ററിൽ എത്തി ഒരു മാസത്തിന് അടുത്ത് എത്തുമ്പോൾ ബാലൻ നേടിയ കളക്ഷൻ കണക്കുകളാണ് ശ്രദ്ധ നേടുന്നത്.
ജൂണ്‍ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തില്‍ 34.5 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരള ബോക്സ് ഓഫീസില്‍ നിന്നും 17.4 കോടി നേടിയപ്പോള്‍ കര്‍ണാടകയില്‍ നിന്നും 2.58 കോടിയും തമിഴ്നാട്ടില്‍ നിന്നും 1.01 കോടിയും സിനിമ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയില്‍ നിന്ന് മാത്രം ബാലൻ 21.81 കോടി നേടിയപ്പോള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 12.74 കോടിയാണ് ചിത്രം നേടിയത്.
നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്, മുഹമ്മദ് സിനാന്, ടോവിനോ തോമസ്, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.
Content Highlights: Chidambaram's Balan: The Boy has maintained a steady run in theatres, attracting audiences and improving its box office performance. The film's worldwide gross reached around ₹30.24 crore by its 12th day, marking a successful theatrical journey.