ഒരിടവേളയ്ക്കു ശേഷം ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെ മധുബാല വീണ്ടു മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ഇന്ദ്രന്‍സാണ് ചിത്രത്തിലെ നായകന്. ചിത്രത്തിലെ ഇന്ദ്രന്‍സും മധുബാലയുമുള്ള പാട്ട് കയ്യടി നേടിയിരുന്നു. ഇന്ദ്രന്‍സിന്റെ നായികയായതിനെ കുറിച്ച് ചിത്രത്തിന്ന്റെ് പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് മധുബാലയുടെ മറുപടി.
'ആരാണ് എന്റെയൊപ്പം നായക വേഷത്തില്‍ അഭിനയിക്കുന്നത് എന്ന് ഞാന്‍ നോക്കാറില്ല. എന്റെ വേഷം, ചിത്രത്തിന്റെ കഥ, ഞാന്‍ ഈ ചിത്രം ചെയ്യണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളാണ് നോക്കാറുള്ളത്. എന്റെ മുന്നില്‍ ഏത് അഭിനേതാവാണ് ഉണ്ടായിരിക്കേണ്ടതെന്നത് സംവിധായകന്റേയും നിര്‍മാതാവിന്റേയും തീരുമാനമാണ്. അവര്‍ ചിത്രത്തിലേത്ത് ഇന്ദ്രന്‍സ് ചേട്ടനെ കൊണ്ടു വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഭാഗ്യവും അനുഗ്രഹവുമായി കാണുന്നു.'
ഇന്ദ്രന്‍സ് സാര്‍ ഗംഭീര നടനാണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു. ഏണ്പതുകള് മുതല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എനിക്ക് അറിയാം. ഹോം പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രശസ്തമായിരുന്നു. പക്ഷെ എല്ലാവര്ക്കും അറിയില്ലായിരുന്നു. കറുപ്പിലൂടെ അദ്ദേഹം എല്ലായിടത്തും ഫെയ്മസ് ആയി. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. എല്ലാ വിധ ആശംസകളും.'- എന്നും മധുബാല പറയുന്നു.
മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇന്ദ്രന്‍സും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ദ്രന്‍സ് തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോകുന്നത്.
സംവിധായിക വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൂര്‍ണ്ണമായും വാരണാസിയില്‍ ആണ് 'ചിന്ന ചിന്ന ആസൈ' ചിത്രീകരിച്ചത്.
Content Highlights: Madhubala says she was lucky to act with Indrans