'ഇടിമിന്നലായി മെക്സിക്കോ, ഈഫൽ ടവറായി ഫ്രാൻസ്'; വീണ്ടും വൈറലായി മോഹൻലാലിൻ്റെ പഴയ ഫുട്ബോൾ ഗാനം

ടി കെ രാജീവ്കുമാറിന്റെ സംവിധാനത്തിൽ 2022 ൽ പുറത്തുവന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ലോകത്താകമാനമുള്ള ഫുട്ബോൾ ആരാധകർ ഫുട്ബോൾ ലോകകപ്പിനായി കാത്തിരിക്കുകയാണ്. ലോകകപ്പിനൊപ്പം തന്നെ ശ്രദ്ധ നേടുന്നവയാണ് ഫുട്ബോൾ ഗാനങ്ങളും. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹൻലാലിന്റെ ഒരു ഫുട്ബോൾ ട്രിബ്യൂട്ട് ഗാനമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

ടി കെ രാജീവ്കുമാറിന്റെ സംവിധാനത്തിൽ 2022 ൽ പുറത്തുവന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'Tribute To World Cup Football, Qatar 2022 ' എന്നാണ് വീഡിയോയുടെ പേര്. ഹിഷാം അബ്ദുൽ വഹാബ് ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കൃഷ്ണദാസ് പങ്കി ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. 'ഏട്ടൻ്റെ പഴയ പാട്ട് കേട്ട് കൊണ്ട് ആഘോഷം തുടങ്ങാം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ചിലർ പങ്കുവെക്കുന്നത്. വ്യാഴാഴ്ച്ച (ഇന്ന്) അർധരാത്രി 12:30 തോടെയാണ് കാൽപന്തവേശത്തിന് തിരശീല ഉയരുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് നടക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. ‘ട്രയോൺഡ'യാണ് ഇത്തവണ ലോകകപ്പ് ഗ്രൗണ്ടുകളിൽ ഉരുളൻ പോകുന്ന പന്ത്.

48 രാജ്യങ്ങളാണ് ഇത്തവണ ലോകരാജാക്കന്മാരാകാൻ അമേരിക്കയിലേക്ക് വിമാനം കയറുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി 16 വേദികളിലായി 104 മത്സരങ്ങളാണ് നടക്കുക. 2026 ലോകകപ്പിന് വേദിയാകുന്നതോടെ മൂന്ന് വ്യത്യസ്ത ലോകകപ്പുകൾക്ക് വേദിയാകുന്ന ഒരേയൊരു സ്റ്റേഡിയം എന്ന വിശേഷണം മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിന് സ്വന്തം. 1970 ലോകകപ്പിലും, 1986 ലോകകപ്പിലും ഇവിടെ മത്സരങ്ങൾ നടന്നിരുന്നു.

2026 World Cup തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം...🥳ഏട്ടൻ്റെ പഴയ പാട്ട് കേട്ട് കൊണ്ട് ആഘോഷം തുടങ്ങാം...🇩🇪#FifaWorldCup pic.twitter.com/R8rdNSxcFP

അതേസമയം, മോഹൻലാൽ ചിത്രമായ ദൃശ്യം 3 തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മെയ് 21നായിരുന്നു ദൃശ്യം 3 റീലീസ് ചെയ്തത്. റീലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഈ മാസം പതിനെട്ടിന് ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവരും ദൃശ്യം 3യില്‍ എത്തുന്നുണ്ട്.

Content Highlights: An older football-themed song featuring Mohanlal has resurfaced on social media and is going viral once again. Fans have creatively edited the track using global visuals such as Mexico and the Eiffel Tower, turning it into a trending international-style montage that is widely shared online.

To advertise here,contact us