ഭാര്യ തന്റെ തണലിൽ കഴിഞ്ഞാൽ മതിയെന്ന ചിന്ത, രഘുവരന്റെ പേരില്‍ എന്നെ അടയാളപ്പെടുത്തരുത്; രോഹിണി

ഞാനൊരു ഹൗസ് വൈഫ് എന്ന രീതിയിലാണ് രഘു പ്രതീക്ഷിച്ചത്. അവരുടെ കുടുംബത്തില്‍ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്യുന്നില്ല. അദ്ദേഹത്തിനും ഒരു പെണ്ണ്, എന്റെ ഭാര്യ എന്റെ സംരക്ഷണത്തിസലായിരിക്കണം എന്ന മാനസിക ചിന്തയായിരുന്നു.

ആരാധകർ ഏറെയുള്ള നടിയായിരുന്നു രോഹിണി. വിവാഹ ശേഷം സിനിമകളിൽ നിന്ന് വിട്ടു നിന്ന നടി പിന്നീട് വീണ്ടും സിനിമ മേഖലയിൽ സജീവമായിരുന്നു. മലയാളത്തിൽ ഉൾപ്പടെ മികച്ച അമ്മ വേഷങ്ങളും രോഹിണി അഭിനയിച്ചിട്ടുണ്ട്. തമിഴ് നടൻ രഘുവരനെയായിരുന്നു രോഹിണി വിവാഹം ചെയ്തിരുന്നത്. ഏഴ് വർഷം നീണ്ട വിവാഹബന്ധത്തിന് ശേഷം ഇരുവരും പിരിഞ്ഞു. രഘുവരനെക്കുറിച്ച് നടി രോ​ഹിണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെ ജോലിക്ക് വിടന്നതിൽ രഘുവരന് താല്പര്യം ഉണ്ടായിരുന്നില്ലെന്നും ഭാര്യ തന്റെ സംരക്ഷണത്തിസലായിരിക്കണം എന്ന മാനസിക ചിന്തയായിരുന്നു അദ്ദേഹത്തിനെന്നും രോഹിണി പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'രഘുവരന്‍ ഒരിക്കലും എന്റെ സിനിമ ജീവിതത്തെ പിന്തുണച്ചിട്ടില്ല. ഞാനും ജോലി ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല. ഞാനൊരു ഹൗസ് വൈഫ് എന്ന രീതിയിലാണ് രഘു പ്രതീക്ഷിച്ചത്. അതുകൊണ്ടു തന്നെയാണ് വിവാഹം കഴിഞ്ഞതോടെ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് ഏഴ് വര്‍ഷം സിനിമകളില്ലാതെ മാറി നില്‍ക്കാന്‍ കാരണം. അങ്ങനെ ഒരു ചുറ്റുപാടിലാണ് രഘു ജീവിച്ചത്. അവരുടെ കുടുംബത്തില്‍ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്യുന്നില്ല. അദ്ദേഹത്തിനും ഒരു പെണ്ണ്, എന്റെ ഭാര്യ എന്റെ സംരക്ഷണത്തിസലായിരിക്കണം എന്ന മാനസിക ചിന്തയായിരുന്നു.

അതില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചധികം സമയമെടുത്തു. അത്രയും പോരാടിയാണ് പിന്നീട് ഞാന്‍ തിരിച്ചു വന്നതും, സിനിമ സംവിധാനം ചെയ്തതുമെല്ലാം. 52 വര്‍ഷത്തോളമായി ഞാന്‍ ഇന്റസ്ട്രിയിലുണ്ട്. ഏഴ് വര്‍ഷം മാത്രമാണ് ഞാന്‍ രഘുവരന്‍ എന്ന മനുഷ്യനൊപ്പം ജീവിച്ചത്. തീര്‍ച്ചയായും അദ്ദേഹം എന്റെ മുന്‍ഭര്‍ത്താവ് ആയിരുന്നു, എന്റെ കുട്ടിയുടെ അച്ഛനാണ്. പക്ഷേ എന്റെ സിനിമ ജീവിതം, ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന്‍ എന്ന ഒറ്റ മനുഷ്യന്റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്.

ഏഴ് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ച കാലത്തെ കുറിച്ചും, വേര്‍പിരിഞ്ഞതിനെ കുറിച്ചും എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി എന്റെ സിനിമകളെ കുറിച്ച് ചോദിക്കൂ, എന്നെ കുറിച്ച് ചോദിക്കൂ എന്നാണ് ഞാനിപ്പോള്‍ പറയാറുള്ളത്. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും അത് ഞാന്‍ അര്‍ഹിക്കുന്നു. എനിക്ക് വേണ്ടിയൊരു അടയാളപ്പെടുത്തല്‍ ഉണ്ടായിരിക്കണം,' രോഹിണി പറഞ്ഞു.

1996 ൽ വിവാഹിതരായ രഘുവരനും രോഹിണിയും 2004 ൽ വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇവർക്ക് ജനിച്ച മകന്റെ പേര്. വിവാഹമോചനം നേടി കുറച്ച് വർഷങ്ങൾക്ക് ശേഷം രഘുവരൻ മരിച്ചു. 49ാമത്തെ വയസിലാണ് രഘുവരൻ മരിച്ചത്. അമിതമായ മദ്യപാനം കാരണം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

Content Highlights: Veteran actor Rohini has candidly spoken about her marriage to late actor Raghuvaran, revealing that he believed a wife should remain in her husband's shadow. Rohini said their perspectives on life and relationships often differed, which led to disagreements over time. Reflecting on their marriage, she noted that while Raghuvaran was a talented actor and a caring person in many ways, his expectations regarding a spouse's role did not align with her independent outlook.

To advertise here,contact us