ജീത്തു ജോസഫ്-മോഹന്ലാല് ചിത്രം ദൂശ്യം 3 വന് പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില് നിറഞ്ഞ സദസില് പ്രദര്ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള് കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഇപ്പോഴിതാ കേരളത്തില് നിന്ന് ഏറ്റവുമധികം കളക്ഷന് നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3.
മോഹൻലാലിൻറെ തന്നെ എമ്പുരാനെ കടത്തിവെട്ടിയാണ് ദൃശ്യം 3 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 18 ദിവസം കൊണ്ടാണ് എമ്പുരാന്റെ ലൈഫ് ടൈം കേരള ഗ്രോസ് ദൃശ്യം 3 മറികടന്നത്. ട്രാക്കര്മാരുടെ കണക്ക് പ്രകാരം ചിത്രം കേരളത്തില് നിന്ന് ഇതിനകം നേടിയിരിക്കുന്നത് 86.34 കോടിയാണ്. വാഴ 2 ആണ് കേരളത്തില് നിന്ന് ഏറ്റവും കളക്ഷന് നേടിയിട്ടുള്ള ചിത്രം. 129.55 കോടി ആയിരുന്നു ചിത്രത്തിന്റെ കേരള ഗ്രോസ്. 121.95 കോടി നേടി രണ്ടാം സ്ഥാനത്ത് ലോക ചാപ്റ്റര് 1 ചന്ദ്രയും മോഹന്ലാല് ചിത്രമായ തുടരും ആണ് നിലവില് മൂന്നാം സ്ഥാനത്ത്. നേട്ടം 118.90 കോടി. കേരളം നേരിട്ട പ്രളയം ദൃശ്യവത്കരിച്ച 2018 ആണ് നാലാമത്. നേട്ടം 89.20 കോടി.
അതേസമയം, മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്ലാലിനൊപ്പം മീന, എസ്തര് അനില്, അന്സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര് ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല് നായകനായി 200 കോടി ക്ലബില് കയറിയവയാണ്.
രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില് ദൃശ്യം 3 പ്രദര്ശിപ്പിക്കുന്നത്. ഈ ഫോമിൽ തുടരുകയാണെങ്കിൽ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടൽ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്.
Content Highlights: Drishyam 3 is reportedly ranked as the fifth highest-grossing film from Kerala of all time, highlighting the continuing strong box office impact of the Drishyam franchise.