പേട്രിയറ്റിനൊപ്പം ഒരു മൂന്നാമനും എത്തുന്നുണ്ട്, WATCH OUT FOR i,NOBODY TEASER; പൃഥ്വിരാജ്, ജേക്സ് ബിജോയ് സംഭവം

ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്

മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. ഇപ്പോഴിതാ സിനിമയുടെ ടീസർ അപ്‌ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി, മോഹൻലാൽ ചിത്രം പേട്രിയറ്റിനൊപ്പം മെയ് ഒന്നിന് തിയേറ്ററിൽ ഐ നോബഡിയുടെ ടീസർ പുറത്തുവരും. ഇന്ത്യയിലൊട്ടാകെ തിരഞ്ഞെടുത്ത ചില തിയേറ്ററുകളിൽ ആണ് ഐ നോബഡിയുടെ ടീസർ പ്രദർശിപ്പിക്കുക. ഒരു മിനിറ്റ് 25 സെക്കൻഡ് നീളമുള്ള ടീസറാണ് പുറത്തുവരുന്നത്. അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ ഭാഗമാവുന്നത്. ഇ 4 എന്റർടൈൻമെന്‍റ്സിന്‍റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

#INobody Teaser Releasing on May 1st, in select theatres across India with #Patriot!#NisamBasheer #SameerAbdulvahid #SupriyaMenon@e4echennai @cvsarathi @PrithvirajProd #e4experiments@E4Emovies @homescreenent @jakes_bejoy @harrisdesom @parvatweets @poffactio pic.twitter.com/8fPDmCpS06

അതേസമയം, 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: i,Nobody teaser starring Prithviraj to be released along with Patriot

To advertise here,contact us