ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ കോസ്റ്റിയൂമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ വസ്ത്രത്തെ വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയ താരത്തിന്റെ വേഷമാണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്. കീറിപ്പറിഞ്ഞതും എലി കരണ്ടതുപോലെ തോന്നിക്കുന്നതുമായ ഷര്‍ട്ട് ധരിച്ചാണ് അക്ഷയ് ചടങ്ങിനെത്തിയത്.
ഈ വിചിത്രമായ ഫാഷന്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രസകരമായ നിരവധി കമന്റുകള്‍ നമുക്ക് ഈ വീഡിയോയുടെ താഴെ കാണാന്‍ സാധിക്കും. 'ഇത് ശരിക്കും ദാരിദ്ര്യം, തന്നെകോടികളുടെ ആസ്തിയുള്ള താരത്തിന് ഒരു നല്ല ഷര്‍ട്ട് വാങ്ങാന്‍ പണമില്ലേ, ഈ ലുക്ക് അല്പം കടന്നു പോയില്ലേ തുടങ്ങി നിരവധി കമന്റുകള്‍ കാണാന്‍ സാധിക്കും. സിനിമയുമായി ബന്ധപ്പെട്ട കോസ്റ്റിയൂമാണ് ഇതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
തന്റെ വേഷം ഇങ്ങനെ ആയതിന് കാരണം. 'ഭൂത് ബംഗ്ല'യിലെ ഭൂതങ്ങള്‍ തന്റെ ഷര്‍ട്ട് കരണ്ടതാണെന്നും, ഇത് സിനിമയുടെ മൂഡിന് ചേരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹൊറര്‍ കോമഡി ചിത്രമായ ഭൂത് ബംഗ്ലയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് താരം തന്റെ വസ്ത്രധാരണത്തിലെ വ്യത്യസ്തതയെക്കുറിച്ച് സംസാരിച്ചത്. എന്തായാലും അക്ഷയ് കുമാറിന്റെ ഈ 'എലി കരണ്ട ഷര്‍ട്ട്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
Content Highlights: Akshay Kumar's new costume goes viral on social media