ബോളിവുഡ് സംവിധായിക ഫറ ഖാന് തന്റെ കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച അതിദരിദ്രത്തെ കുറിച്ച് തുറന്നു പറയുന്നു. രണ്‍വീര്‍ അല്‍ഹബാദിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫറ ഖാന്റെ തുറന്നു പറച്ചില്. താനൊരു നെപ്പോ കിഡ് അല്ല എന്നും തന്റെ അച്ഛന് മരിക്കുമ്പോള്‍ കൈയില്‍ 30 രൂപ മാത്രമേ ഉണ്ടയാിരിന്നുള്ളുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകന് കമ്രാന്‍ ഖാന്റെയും നടി മേനക ഇറാനിയുടെയും മകളാണ് ഫറ ഖാന്.
'ഞാനൊരു നെപ്പോ കിഡ് അല്ല. ഞങ്ങള്‍ ദരിദ്രരായിരുന്നു. ദരിദ്രനായാണ് എന്റെ അച്ഛന് മരിച്ചത്. മരിക്കുമ്പോള്‍ അച്ഛന്റെ പോക്കറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമാണ്. അതി സമ്പന്നതയില്‍ നിന്നും അതിദാരിദ്രത്തിലേക്ക് പോയ കഥയാണ് ഞങ്ങളുടേത്. അച്ഛന് നല്ല നിലയിലായിരുന്നു, ആ സമയത്ത് അച്ഛന് വലിയൊരു താരത്തെ വച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചു. വീടടക്കം സകലതും പണയം വച്ചു. വെള്ളിയാഴ്ച സിനിമ ഇറങ്ങി, ഞായറാഴ്ച ആയപ്പോഴേക്കും ഞങ്ങള്‍ ദരിദ്രരായി'-ഫറ ഖാന് പറഞ്ഞു.
പരാജയത്തെ തുടര്‍ന്ന് അച്ഛനൊരു കടുത്ത മദ്യപാനിയായി മാറി. രാത്രിയില്‍ ഞങ്ങള്‍ പേടിച്ചാണ് ജീവിച്ചത്. അച്ഛന് കുടിച്ച് വന്നാല്‍ എന്തും സംഭവിക്കുമെന്ന അവസ്ഥയായിരുന്നു. വര്‍ഷങ്ങളോളം വീട്ടിലേക്ക് ആരേയും ക്ഷണിക്കാന്‍ പോലും സാധിക്കില്ലായിരുന്നു.ഇതിനിടെ അമ്മ അച്ഛനെ ഉപേക്ഷിച്ചു. അച്ഛനും അമ്മയും പിരിഞ്ഞ കാര്യം അന്നത്തെ കാലത്ത് മറ്റുള്ളവരോട് പറയാന്‍ മടിയായിരുന്നുവെന്നും ഫറ ഖാന് പറയുന്നു.
സംവിധായകന് എന്ന നിലയില്‍ അച്ഛന്റെ പരാജയം കാരണമാണ് താനൊരു സംവിധായക ആകാന്‍ ആഗ്രഹിച്ചതെന്നും ഫറ ഖാന് പറയുന്നു. മേഹം ഹൂം നായിലെ അമൃത എന്ന കഥാപാത്രം താന്‍ തന്നെയായിരുന്നുവെന്നും ഫറ പറയുന്നു. ''മേം ഹൂം നായിലെ അമൃതയുടെ കഥാപാത്രം എന്നില്‍ നിന്നുമാണ് വന്നത്. കാരണം എന്റെ അച്ഛന് ആഗ്രഹിച്ചത് ഒരു മകനെയായിരുന്നു. സാജിദ് ജനിച്ചതോടെ എന്നെ മാറ്റി നിര്‍ത്തി'' എന്നും താരം പറയുന്നു.
Content Highlights: Farah Khan opens up about her childhood poverty and her father's film failure