അടുത്തകാലത്ത് കലക്ഷൻ റെക്കോർഡുകൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയാണ് പ്രകമ്പനം. വലിയ സ്റ്റാർ കാസ്റ്റുകൾ ഇല്ലെങ്കിലും സിനിമ നന്നായാൽ തീയേറ്ററിൽ ആളുകൾ ഏറ്റെടുക്കും എന്ന കാര്യത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി മാറുകയാണ് പ്രകമ്പനം. സിനിമാ ആസ്വാദകർ ഏറ്റെടുത്ത ഈ വർഷത്തെ ആദ്യത്തെ ഫാമിലി കോമഡി എന്റർടൈനറാണ് ‘പ്രകമ്പനം’. റിലീസിന്റെ 3ആം വാരത്തിലും തിയേറ്ററിൽ കിടിലൻ റെസ്പോൺസുകൾ നേടി പ്രകമ്പനം മുന്നേറുകയാണ്.
ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടം. ഗണപതി, സാഗർ, സൂര്യ അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഒരു ഫുൾ-പാക്ക്ഡ് എന്റർടെയ്നറാണ്. വലിയ സ്റ്റാർ കാസ്റ്റുകൾ ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് അച്ഛമ്മയും പിള്ളേരും നൽകിയത് രണ്ടുമണിക്കൂർ നീണ്ട ചിരിയുടെ പൊടിപൂരമാണ്.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സംഗീതം: ബിബിൻ അശോക് പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ ഛായാഗ്രഹണം: ആൽബി ആന്റണി എഡിറ്റിംഗ്: സൂരജ് ഇ. എസ് ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത) ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ ഡി. ഐ: രമേഷ് സി. പി വി. എഫ്. എക്സ്: മെറാക്കി വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ മേക്കപ്പ്: ജയൻ പൂങ്കുളം പി. ആർ. ഒ: മഞ്ജു ഗോപിനാഥ് പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത് സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ് ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Content Highlights: Prakambanam has collected over ₹21 crore at the box office. The film is receiving a strong and positive response in theatres. Audience turnout remains steady across centers.