നടൻ ധർമേന്ദ്രയെ കാണാനെത്തിയ ബോളിവുഡ് പാപ്പരാസികൾക്കുനേരെ ക്ഷുഭിതനായി അദ്ദേഹത്തിന്റെ മകനും നടനുമായ സണ്ണി ഡിയോൾ. പിന്നാലെ നടന്ന് ശല്യം ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ് സണ്ണി ഡിയോൾ ചോദിക്കുന്നത്. പാപ്പരാസികൾക്കുനേരെ കൈകൂപ്പിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Sunny Deol slammed the media, his anger clear in his eyes: Shame on you for spreading such videos! Aren’t you ashamed — don’t you have Maa baap?#SunnyDeol warned that if they don’t stop harassing his family, he will take strict legal action. Such low tactics are unacceptable. pic.twitter.com/QAzGgCGzST
നിങ്ങൾക്ക് നാണമില്ലേ? നിങ്ങൾക്ക് വീട്ടിൽ അച്ഛനമ്മമാരും കുട്ടികളുമില്ലേ? എന്നിട്ടും ഇങ്ങനെ വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തുകയാണോ? നാണം തോന്നുന്നില്ലേ എന്നാണ് സണ്ണി ഡിയോൾ ചോദിച്ചത്. ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന നടന്റെ വിവരം തിരക്കാനാണ് ഇവർ എത്തിയതെങ്കിലും വീഡിയോയ്ക്ക് പിന്നാലെ നിരവധി ആരാധകർ സണ്ണി ഡിയോളിന് പിന്തുണയുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ധർമേന്ദ്ര അന്തരിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന്, ധർമേന്ദ്രയുടെ മകളും നടിയുമായ ഇഷാ ഡിയോളും ഭാര്യ ഹേമ മാലിനിയും രംഗത്തെത്തി വ്യാജവാർത്തകൾ തള്ളിയിരുന്നു. ബുധനാഴ്ച സൗത്ത് മുംബൈയിലെ ആശുപത്രിയിൽ നിന്ന് ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്തു. അന്ന് മുതൽ മാധ്യമസംഘം ആശുപത്രിക്കു മുന്നിലും അദ്ദേഹത്തിന്റെ വസതിക്കുമുന്നിലും ഉണ്ടായിരുന്നു. പാപ്പരാസികൾ ധർമേന്ദ്രയുടെ വസതിക്കുമുന്നിൽ ചുറ്റിത്തിരിയുന്നത് അയൽവാസികളേയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: Sunny Deol outburst on paparazzis at his residence