ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടിയാണ് കജോൾ. ട്വിങ്കിൾ ഖന്നയും കജോളും ചേർന്ന് അവതരിപ്പിക്കുന്ന 'ടു മച്ച് 'ഷോയ്ക്കും പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് നടി നടത്തിയ ഒരു പരാമർശം വിവാദമായിരിക്കുകയാണ്. വിക്കി കൗശലും, കൃതി സനണും അതിഥിയായി എത്തിയ ഏറ്റവും പുതിയ എപ്പിസോഡിലാണ് കജോൾ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
'വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റ് വേണോ?' എന്ന ചോദ്യത്തിന് നടി നൽകിയ ഉത്തരമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 'തീർച്ചയായും, ഞാൻ അതിനോട് യോജിക്കുന്നു. ശരിയായ സമയത്ത് ശരിയായ വ്യക്തിയെ വിവാഹം കഴിക്കുമെന്ന് എന്താണ് ഉറപ്പ്? പുതുക്കാൻ ഓപ്ഷൻ ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും. എന്തായാലും, ഒരു എക്സ്പയറി ഡേറ്റ് കൂടി ഉണ്ടെങ്കിൽ, ആരും അധികകാലം കഷ്ടപ്പെടേണ്ടതില്ല,' എന്നാണ് കജോൾ പറഞ്ഞത്. ഈ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
നടിയുടെ ദാമ്പത്യ ജീവിതം അത്ര രസത്തിൽ അല്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ കാര്യങ്ങളെ കാണുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ കുറ്റപ്പെടുത്തുന്നത്. ജീവിതം ഓക്കേ അല്ലെങ്കിൽ ഡിവോഴ്സ് നേടൂ എന്നാണ് നടിയോട് സോഷ്യൽ മീഡിയ പറയുന്നത്. അതുമാത്രമല്ല, ഇതേ ചോദ്യത്തിന് ട്വിങ്കിൾ ഖന്ന നൽകിയ മറുപടിക്ക് കയ്യടിയും ലഭിക്കുന്നുണ്ട്. ' വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റ് വെക്കാൻ പാടില്ല, ഇത് വിവാഹമാണ്, വാഷിംഗ് മെഷീനല്ല' എന്നായിരുന്നു ട്വിങ്കിൾ ഖന്നയുടെ മറുപടി. അതിഥികളായി എത്തിയ വിക്കി കൗശലും, കൃതി സനണും ട്വിങ്കിൾ ഖന്നയുടെ നിലപാടിനെ പിന്തുണയ്ക്കുകയും കജോലിനോടുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുമുണ്ട്.
Content Highlights: Kajol Says Marriage Should Have 'Expiry Date And Renewal'