നടനായും സംവിധായകനായും ഗായകനായും എല്ലാം മലയാളികൾക്ക് സുപരിചിതമായ താരമാണ് വിനീത് ശ്രീനിവാസൻ. ഇന്ന് വിനീത് തന്റെ 41 ാം പിറന്നാൾ ആഘോക്ഷിക്കുകയാണ്. വിനീതിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് നിവിൻ പോളി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജന്മദിന ആശംസകൾ വിനീത്, നമ്മുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് നിവിൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിവിൻ പോളി അഭിനയിച്ചെങ്കിലും അതൊരു കാമിയോ റോൾ ആയിരുന്നു. നിവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ അവസാനം സംവിധാനം ചെയ്ത സിനിമ 2016ൽ പുറത്തിറങ്ങിയ ജേക്കബിൻ്റെ സ്വർഗരാജ്യമായിരുന്നു. 2012ൽ തട്ടത്തിൻ മറയത്ത്, 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലും വിനീത് ശ്രീനിവാസൻ നിവിൻ പോളി കോംബോ വർക്ക് ആയിരുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് നടനെന്ന നിലയിൽ നിവിനും സംവിധായകനെന്ന നിലയിൽ വിനീതും കരിയർ ആരംഭിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ സിനിമയിലൂടെ അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ തുടങ്ങിവരൊക്കെ അരങ്ങേറ്റം കുറിച്ചു. സിനിമ സൂപ്പർ ഹിറ്റായി. ഒരു ജാതി ജാതകം എന്ന സിനിമയാണ് വിനീതിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
Content Highlights: Nivin Pauly hints at new film with post wishing Vineeth a happy birthday