വില്ലന്റെ വരവിനായി കാത്തിരിക്കുന്നവരേ… ഇതാ ഒരു സൂപ്പർ അപ്ഡേറ്റുമായി കളങ്കാവൽ ടീം

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് കളങ്കാവൽ

മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനം പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് ശ്രദ്ധ നേടുകയാണ്.

കളങ്കാവലിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് എഡിറ്റിം​ഗ് ടൈം എന്ന് കുറിച്ചു കൊണ്ടാണ് അസോസിയേറ്റ് ഡയറക്ടർ ആഷിഖ് സൽമാൻ സ്റ്റോറി പങ്കിട്ടിരിക്കുകയാണ്. ഒപ്പം സംവിധായകനെയും എഡിറ്റർ പ്രവീൺ പ്രഭാകറിനെയും ടാ​ഗ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്. ഇതോടെ സിനിമയുടെ ടീസർ, ട്രെയ്ലർ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Editing of Mammookka's #KalamKaaval has started. The release date has not been finalized yet. Everything will be finalized once Mammookka is back in Kerala.A Mammootty Kampany production.Distributed by Wayfarer Films.@mammukka #Mammootty pic.twitter.com/8011ncPR2i

അതേസമയം സിനിമയുടെ റിലീസ് ഓ​ഗസ്റ്റിലാകും എന്ന റിപ്പോർട്ടുകളുണ്ട്. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.

Content Highlights: Kalamkaaval team shares new update regarding the movie

To advertise here,contact us