ബേബി ഗേൾ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ നടൻ നിവിൻ പോളി ജോയിൻ ചെയ്തു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് നിവിൻ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.
#NivinPauly @NivinOfficial joined in Magic Frames Listin Stephen's #BabyGirl Vaikom schedule 🔥Goodbye to controversies 😄🔥 pic.twitter.com/e1AEOtfTy4
കഴിഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ചർച്ചയായിരുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്.
ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളി ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങൾക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകർ പറയുന്നത്.
ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Content Highlights: Nivin Pauly Joins The Set Of Baby Girl Movie