
2025 മെറ്റ്ഗാലയിലെ നടൻ ഷാരൂഖ് ഖാന്റെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുന്നത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ കറുത്ത നിറത്തിലുള്ള ഒരു സ്യൂട്ട് ധരിച്ച് സ്റ്റൈലിഷായി എത്തിയാണ് ബോളിവുഡ് കിംഗ് ഖാൻ തന്റെ മെറ്റ് ഗാല അരങ്ങേറ്റം നടത്തിയത്. പ്രശസ്ത ഡിസെെനർ സബ്യസാച്ചി തയാറാക്കിയ വസ്ത്രങ്ങളാണ് ഷാരൂഖ് ഖാൻ ധരിച്ചത്.
'സൂപ്പര്ഫൈന്: ടെയ്ലറിംഗ് ബ്ലാക്ക് സ്റ്റൈല്' എന്നതായിരുന്നു ഇത്തവണത്തെ മെറ്റ് ഗാല തീം. തീമിനോട് നൂറുശതമാനം നീതിപുലര്ത്തിക്കൊണ്ടുള്ള ഔട്ട്ഫിറ്റില് തന്നെയാണ് ഷാരൂഖ് എത്തിയത്. ടാസ്മാനിയൻ സൂപ്പർഫൈൻ കമ്പിളിയിൽ മോണോഗ്രാം ചെയ്ത, ജാപ്പനീസ് ഹോൺ ബട്ടണുകളുള്ള നീളമേറിയ കോട്ട് ആണ് നടൻ ധരിച്ചത്. കൈകൊണ്ട് കാൻവാസ് ചെയ്തതും, പീക്ക് കോളറും വീതിയേറിയ ലാപ്പലുകളുമുള്ള സിംഗിൾ ബ്രെസ്റ്റഡ് കോട്ടാണിത്. ക്രേപ്പ് ഡി ചൈൻ സിൽക്ക് ഷർട്ടും ടൈലർ ചെയ്ത സൂപ്പർഫൈൻ കമ്പിളി ട്രൗസറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടാസ്മാനിയൻ സൂപ്പർഫൈൻ കമ്പിളിയിൽ നിർമ്മിച്ച ജാപ്പനീസ് ഹോൺ ബട്ടണുകൾ, വീതിയേറിയ ലാപ്പലുകൾ, പീക്ക് കോളർ എന്നിവയാൽ അലങ്കരിച്ച ഒരു കസ്റ്റം ഫ്ലോർ-ലെങ്ത് കോട്ട് ആണ് താരം ധരിച്ചിരുന്നത്. കറുത്ത സിൽക്ക് ഷർട്ടിനും ട്രൗസറിനും മുകളിൽ ആഭരണങ്ങളും അണിഞ്ഞിരുന്നു. ഒപ്പം സാറ്റിന്റെ ഒരു ബെല്റ്റും. 18k സ്വർണ്ണത്തിൽ നീലക്കല്ലുകൾ, വജ്രങ്ങള് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ബംഗാൾ ടൈഗർ ഹെഡ് കെയ്നും അദ്ദേഹം ധരിച്ചിട്ടുണ്ട്. ഒപ്പം 'കെ' എന്ന വലിയ പെന്ഡന്റ് ഉള്ള വലിയ മാലയും പേഴ്സണലൈസ്ഡ് സ്റ്റേറ്റ്മെന്റായി ഉപയോഗിച്ചിരിക്കുന്നു. കെ എന്നാൽ കിങ്ങ് ആണെന്ന് അദ്ദേഹത്തിൻ്റെ മാലയെ കുറിച്ച് മാനേജർ പൂജ ദദ്ലാനി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി. കാമറയ്ക്ക് മുന്നിൽ തന്റെ ഐകോണിക് സ്റ്റൈൽ പോസ് ചെയ്യാനും ഷാരൂഖ് ഖാൻ മറന്നില്ല. ഷാരൂഖ് ഖാനെ കൂടാതെ, ദിൽജിത് ദോസഞ്ജിന്റെയും നടി കിയാര അദ്വാനിയുടെയും മെറ്റ്ഗാല അരങ്ങേറ്റം കൂടിയാണിത്. ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്രയും സബ്യസാച്ചി മുഖർജിയും മെറ്റ് ഗാല 2025 ൽ പങ്കെടുത്തു.
Content Highlights: Shahrukh Khan look at Met Gala goes viral